/sathyam/media/post_attachments/v9ndlLVpp9gWCu2mVTnc.jpg)
നെന്മാറ: കബഡിയിലെ മിന്നും പ്രകടനത്തിനു ശേഷം വടംവലിയിലേക്കു ചേക്കേറിയ
സ്നേഹ നെന്മാറയുടെ അഭിമാന താരമായി. ദേശീയ വടംവലി മത്സരത്തില്‍ നേടിയ സ്വര്‍ണം ഉള്‍പ്പെടെ മത്സരിച്ച നാലുതവണയും മെഡല്‍ നേടിയാണു തിരിച്ചുവന്നത്.
രാജസ്ഥാന്‍ നോക്കയില്‍ സമാപിച്ച 34ാമത് ദേശീയ സീനിയര്‍ വടംവലി ചാംപ്യന്‍ഷിപ്പില്‍ വനിതകളുടെ 500 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയ കേരള ടീമില്‍ അംഗമായിരുന്നു
സ്നേഹ.
എതിര്‍ ടീമായ ഡെല്‍ഹിയെ തോല്‍പിച്ചാണു സ്വര്‍ണം നേടിയത്. ദേശീയ തലത്തില്‍ മത്സരിച്ച നാലുതവണയില്‍ കഴിഞ്ഞ വര്‍ഷം സ്വര്‍ണവും മറ്റ് രണ്ട് തവണ വെള്ളിമെഡലും നേടിയിരുന്നു. സ്കൂള്‍ പഠന കാലത്ത് കബഡിയായിരുന്നു പ്രധാന ഇനം.
ജില്ലാ ടീമിനുവേണ്ടി പലവട്ടം സംസ്ഥാന കബഡി മത്സരത്തില്‍ പങ്കെടുത്തിരുന്നു. തൃശൂര്‍ വിമല കോളജില്‍ ബികോം പഠനത്തിനിടെ കബഡിക്കു പുറമേ വടംവലി കൂടി പരീക്ഷിക്കുകയായിരുന്നു.
കോഴിക്കോട് സര്‍വകാശാല വഴി പങ്കെടുത്ത പല മത്സരങ്ങളിലും മികവ് തെളിയിച്ചതോടെ സംസ്ഥാന ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. നെന്മാറ വക്കാവില്‍ പരേതനായ സേതുമാധവന്റേയും ലീലാവതിയുടേയും മകളായ സ്നേഹ ഇപ്പോള്‍ കോഴിക്കോട് സര്‍ക്കാര്‍ കോളജില്‍ ബി.പി.എഡ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.