ഗവേഷണ വിദ്യാർത്ഥിനിയുടെ മരണം; സമഗ്രഹ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

നെന്മാറ: കോയമ്പത്തൂരിലെ സ്വകാര്യ കൽപിത സർവകലാശാല വിദ്യാർത്ഥിനിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങൾ. ഈ ആവശ്യവുമായി നെന്മാറ എംഎൽഎ കെ ബാബു, ജനതാദൾ എസ് ജില്ലാ കമ്മിറ്റി അംഗം സുദേവൻ നെന്മാറ തുടങ്ങിയവർ രംഗത്ത് എത്തി. കുടാതെ സംസ്ഥാന യൂത്ത് കമ്മീഷനും ഇടപ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ഗവേഷണ വിദ്യാർത്ഥിനിയായ കൃഷ്ണകുമാരിയെ കൊല്ലങ്കോട് പയല്ലൂർ മൊക്കിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

അഞ്ച് വർഷമായി ഗവേഷണത്തിലേർപ്പെട്ടിരുന്ന കൃഷണകുമാരിക്ക് ചില അധ്യാപകരുടെ ഭാഗത്ത് നിന്ന് മനസിക പീഡനങ്ങൾ ഉണ്ടായിട്ടുള്ളതായി പറഞ്ഞതായി സഹോദരി രാധിക പറഞ്ഞത്തോടെയാണ് കോയമ്പത്തൂർ സ്വകാര്യ സർവ്വകലാശാല അധ്യാപകർക്കെതിരെ സമഗ്രഹ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായത്.

publive-image

ഗവേഷണ വിദ്യാത്ഥിനിയായിരുന്ന കൃഷ്ണകുമാരി

ഗുജറാത്തിലെ ബറോഡ മഹാരാജാസായാജി സർവ്വകലാശാലയിൽ നിന്നും ബി.ടെകും എംടെ കും സ്വർണ്ണ മെഡലോടെയാണ് കൃഷ്ണ കുമാരി പുർത്തികരിച്ചത്. ഇൻസ്പെയർ അവാർഡ് ജേതാവും മാരത്തോൺ കായിക മൽസരങ്ങളിൽ വിജയിയുമായ ക്യഷ്ണകുമാരി മിടുക്കിയായ വിദ്യാർത്ഥിനിയാണ്.

എന്നിട്ടും കോയമ്പത്തൂരിലെ സ്വകാര്യ സർവ്വകലാശാല അധ്യാപകർ ഈ വിദ്യാർത്ഥിനിയെ മാനസികമായി തളർത്തുന്നത്തിൻ്റെ പിന്നിലുള്ള കാരണം അറിയണമെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആവശ്യം.

20 വർഷം കഴിഞ്ഞാലും ഗവേഷണം പൂർത്തിയാക്കില്ലായെന്ന കോളേജ് അധികതരുടെ വേട്ടയാടലാണ് ക്യഷ്ണകുമാരിയെന്ന ഗവേഷക വിദ്യാർത്ഥിനിയെ മരണത്തിലേക്ക് തള്ളിവിട്ടത്.

അടുത്ത ദിവസ തന്നെ സംസ്ഥാന യൂത്ത് കമ്മീഷൻ അഡ്വ: ടി.മഹേഷ് കുടുംബാഗങ്ങളെ സന്ദർശിക്കും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെയും ഉന്നത ഉദ്യാഗസ്ഥരുടെയം ശ്രദ്ധയിൽപ്പെടുത്തുംമെന്ന് കെ.ബാബു എംഎൽഎ പറഞ്ഞു.

കോയമ്പത്തൂർ സ്വകാര്യ സർവ്വകലാശാലയിൽ അധ്യാപകർക്കെതിരെ അന്വോഷണ നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്പരാതി നൽകുമെന്ന് ജനതാദൾ നേതാവ് സുദേവൻ നെന്മാറ അറിയിച്ചു.

പയലൂർ മൊക്കി വിമൂക്ത ഭടൻ കൃഷ്ണൻകുട്ടിയുടെയും രമാദേവിയുടെയും മകളാണ് ക്യഷ്ണകുമാരി. ജില്ലാ ആശുപത്രിയിൽ പോസ്റ്റമോർട്ടത്തിന് ശേഷം ഇന്ന് കാലത്ത് എലവഞ്ചേരിശ്മാസ്നത്തിൽ സംസ്ക്കരിച്ചു

 

palakkad news
Advertisment