പേരിനോടൊപ്പമുള്ള ജാതിവാൽ നിരോധിക്കണം - സൗഹൃദം ദേശീയ വേദി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: നവോത്ഥാനത്തിന്റെ പേരിൽ മേനി നടിക്കുന്ന കേരളത്തിൽ ഇന്നും ജാതിയെ ഉദ്ഘോഷിച്ചൂകൊണ്ട് പേരിനൊപ്പം ജാതിവാൽ തുടരുന്നത് പ്രബുദ്ധകേരളത്തിന് അപമാനകരമാണെന്നും ഇത് അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും സൗഹൃദം ദേശീയ വേദി ആവശ്യപ്പെട്ടു.

തമിഴ്നാട്ടിൽ സർക്കാർ സ്​കൂൾ പാഠപുസ്​തകങ്ങളിൽ പരാമർശിക്കുന്ന പ്രമുഖവ്യക്തികളുടെയും നേതാക്കളുടേയും പേരിനു പിന്നിലെ ജാതിവാൽ നീക്കുന്നു. കുട്ടികളിൽ ജാതിപരമായ ചിന്തയും വേർതിരിവും ചിന്തയും ഒഴിവാക്കുന്നതിെൻറ ഭാഗമായാണ് ഈ തീരുമാനം.

മൂന്നുവർഷത്തിനിടെ അച്ചടി പൂർത്തിയാക്കി വിതരണംചെയ്യാനിരുന്ന പന്ത്രണ്ടോളം പാഠപുസ്​തകങ്ങളിലാണ് ഈ തിരുത്തൽ വരുത്തിയത്. മുൻമുഖ്യമന്ത്രിമാരായ എം.ജി.ആറും കരുണാനിധിയും റോഡുകൾക്കും സ്​ഥാപനങ്ങൾക്കും പേരിടുമ്പോൾ ജാതിവാൽ ഒഴിവാക്കണമെന്ന് ഉത്തരവിട്ടിരുന്നു.

ഇതേ പാത പിന്തുടർന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്​റ്റാലിനും ഒന്നുമുതൽ പ്ലസ്​ ടുവരെയുള്ള പാഠപുസ്​തകങ്ങളിലെ ജാതിപ്പേരുകൾ നീക്കാൻ ഉത്തരവിട്ടത്. പേരിനൊപ്പമുള്ള നാടാർ, പിള്ളൈ, ശെട്ട്യാർ, അയ്യങ്കാർ, നായിഡു, അയ്യർ തുടങ്ങിയ ജാതിവാലുകളാണ്​ ഒഴിവാക്കിയത്.

തമിഴ് സാഹിത്യത്തിന് നൽകിയ വലിയ സംഭാവനയുടെ പേരിൽ തമിഴിന്റെ താതനായി അറിയപ്പെടുന്ന യു.വി.സ്വാമിനാഥ അയ്യർ ഈ ഉത്തരവ് പ്രകാരം കുട്ടികളുടെ മനസ്സിൽ യു.വി.സ്വാമിനാഥർ ആവുന്നു. തമിഴ്നാടിന്റെ ഈ ഉദാത്ത മാതൃക പിന്തുടർന്ന്  ഇത് കേരള സംസ്ഥാനത്തും നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

palakkad news
Advertisment