New Update
Advertisment
പാലക്കാട്: മലബാർ സമര രക്തസാക്ഷികളുടെ പേരുകൾ സ്വാതന്ത്ര്യ സമര നായകരുടെ നിഘണ്ടുവിൽ നിന്നും വെട്ടിമാറ്റാനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് വിക്ടോറിയ കോളേജ് കവാടത്തിൽ സ്ഥാപിച്ച രക്തസാക്ഷികളുടെ പേരുകൾ എഴുതിയ ബാനർ അപ്രത്യക്ഷമായി.
മലബാർ സമര രക്തസാക്ഷികളുടെ പോരാട്ട വീര്യത്തെ ഭയക്കുന്നവർ ശനിയാഴ്ച രാത്രി തങ്ങൾ സ്ഥാപിച്ച ബാനർ ഞായറാഴ്ച രാത്രി ഇരുട്ടിന്റെ മറവിൽഎടുത്തുമാറ്റിയതാണെന്ന് ഫ്രറ്റേണിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി ആരോപിച്ചു. കവാടത്തിൽ രക്തസാക്ഷികളുടെ പേരുകൾ ഇനിയും സ്ഥാപിക്കുമെന്നും യൂണിറ്റ് കമ്മിറ്റി അറിയിച്ചു.