ഭാരതപ്പുഴയില്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കിട്ടി

New Update

publive-image

Advertisment

പാലക്കാട്: വാണിയംകുളത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കിട്ടി. തൃശ്ശൂർ സ്വദേശി മാത്യു എബ്രഹാമിന്‍റെ മൃതദേഹമാണ് കിട്ടിയത്. ചെറുതുരുത്തി പാലത്തിന് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്.

രണ്ടുദിവസം മുമ്പാണ് ഒഴുക്കില്‍പ്പെട്ട് മാത്യു എബ്രഹാമിനെയും അമ്പലപ്പുഴ സ്വദേശി ഗൗതം കൃഷ്ണയെയും കാണാതായത്. പൊലീസും ഫയര്‍ഫോഴ്‍സും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്‍റെയും സഹായും തേടിയിരുന്നു.

NEWS
Advertisment