/sathyam/media/post_attachments/90K7bZGHRKljRXS7tYoJ.jpg)
മലമ്പുഴ: പാലക്കാട്-എറണാംകുളം മെമു പാസഞ്ചർ ട്രെയിൻ സർവ്വീസ് പുനരാരംഭിക്കണമെന്ന് റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ബസപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് റെയിൽവേ മന്ത്രിയടക്കം ബന്ധപ്പെട്ട അധികൃതർക്ക് നിവേദനങ്ങൾ നൽകി. മറ്റെല്ലാ മെമു ട്രെയ്നുകൾ സർവ്വീസ് പുന:രാരംഭിച്ചീട്ടും പാലക്കാട് - എറണാംകുളം മെമു ട്രെയിൽ മാത്രം സർവ്വീസ് ആരംഭിക്കാത്തത് ശരിയായ നടപടിയല്ലെന്നും നിവേദനത്തിൽ പറയുന്നു.
പാലക്കാടു നിന്നും തൃശൂർ-എറണാംകുളം ഭാഗത്തേക്ക് പോകുന്ന ജോലിക്കാർ, വിദ്യാർത്ഥികൾ, തൃശൂർ മെഡിക്കൽ കോളേജ് ഉൾപ്പെടെ ആശുപത്രികളിലേക്ക് പോകുന്ന രോഗികൾ തുടങ്ങിയവർക്ക് ഏറെ പ്രയോജനകരമായ ട്രെയിനായിരുന്നു ഇത് എന്നും നിവേദനത്തിൽ പറയുന്നു.
എത്രയും വേഗം ട്രെയിൽ സർവ്വീസ് പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കമെന്നും ഭാരവാഹികൾ അറിയിച്ചു.