ബിജെപിക്ക് ഭരണം കിട്ടിയ ഏക നഗരസഭയായ പാലക്കാട് ഭരണം വ്യക്തിപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു - വി.കെ ശ്രീകണ്ഠൻ എംപി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: സംസ്ഥാനത്ത് ബിജെപിക്ക് ഭരണം കിട്ടിയ ഏക നഗരസഭയായ പാലക്കാട് ഭരണകക്ഷി വ്യക്തി നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് വി.കെ ശ്രീകണ്ഠൻ എംപി. കോടികളുടെ വികസന പ്രവർത്തനം മുടങ്ങിയതിന് ഉത്തരവാദി ഭരണകക്ഷിയാണെന്നും വി.കെ. ശ്രീകണ്ഠൻ എംപി.

യുഡിഎഫ് സമര പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. ജനങ്ങളെ വെല്ലുവിളിച്ചാണ് ഭരണകക്ഷി ഭരണം നടത്തുന്നത്. പ്ലാൻ ഫണ്ട് പോലും യഥാസമയം ചെലവഴിക്കുന്നില്ല. കേന്ദ്രഫണ്ടായ അമ്യത് പദ്ധതിയും അവതാളത്തിലാണ്.

നഗരം നാറിയാലും വ്യക്തി നേട്ടത്തിനാണ് ഭരണമുന്നണി മുൻതൂക്കം നൽകുന്നത്. വികസനത്തിൽ രാഷ്ട്രീയമില്ലന്ന മിനിമം മര്യാദപോലും പാലിക്കുന്നില്ല. വികസന മുരടിപ്പ് എണ്ണിയെണ്ണി പറഞ്ഞ് യുഡിഎഫ് പ്രക്ഷോഭം തുടരുമെന്നും വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു.

യുഡിഎഫ് മണ്ഡലം കൺവീനർ സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എംഎൽഎ, യുഡിഎഫ് കൺവീനർ ബാലഗോപാൽ, യുഡിഎഫ് കക്ഷി നേതാക്കളായ എം.എം ഹമീദ്, പ്രജീഷ്, പി.വി രാജേഷ്, ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് മനോജ് ചിങ്ങന്നൂർ, സുബാഷ് യാക്കര, അഹമ്മദ് മീരാൻ തുടങ്ങിയവർ സംസാരിച്ചു.

Advertisment