New Update
Advertisment
പാലക്കാട്: കുഴൽമന്ദത്ത് ഇന്നോവ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ദേശീയപാതയ്ക്ക് അടുത്ത് 30 വയസ്സു പ്രായം തോന്നിക്കുന്നയാളെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്.
ഇന്നോവ ഓടിച്ച ആലത്തുരിലെ അധ്യാപകൻ തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസെത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ഇന്നു രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. അധ്യാപകനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കുഴൽമന്ദം പൊലീസ് അറിയിച്ചു.