ചിറ്റൂര്‍ മണ്ഡലത്തില്‍ കുടിവെള്ളത്തിലെ പകൽ കൊള്ള; കോടതിയിൽ മറുപടി പറയേണ്ടി വരും - എ തങ്കപ്പൻ 

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

ചിറ്റൂർ: ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ എടുത്തവർക്ക് ഭീമമായ ബില്ല് നൽകിയ നടപടിയ്ക്ക് കോടതിയിൽ മറുപടി പറയേണ്ടി വരുമെന്ന് ഡിസിസി പ്രസിഡൻ്റ്  എ. തങ്കപ്പൻ പറഞ്ഞു.

കോൺഗ്രസ് ചിറ്റൂർ ബ്ലോക്ക് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ കോടതിയുടെ വിചാരണയ്ക്ക് മുൻപേ കോടതിയിൽ എത്തിക്കുന്ന കേസിൽ ഇരകൾക്കായി കോൺഗ്രസ് നിയമ സഹായം നൽകും.

നിയമ സഭാ തിരഞ്ഞെടുപ്പ് ജയിക്കുന്നതിനു വേണ്ടി സൗജന്യമെന്ന് തെറ്റിദ്ധരിപ്പിച്ച് ചിറ്റൂർ മണ്ഡലത്തിൽ നൽകിയ കുടിവെള്ള കണക്ഷനുകൾക്കു പതിനായിരങ്ങളാണ് ബില്ല് വന്നിരിക്കുന്നത്. നിയമ നടപടി പേടിച്ച് പലരും ഭാഗികമായോ പൂർണമായോ അടച്ച ബിൽ തുക  പോലും തിരിച്ച് ലഭിക്കുന്ന തരത്തിൽ നിയമ പോരാട്ടം നടത്തുമെന്നും എ. തങ്കപ്പൻ പറഞ്ഞു.

കോൺഗ്രസ് ചിറ്റൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് ആർ.സദാനന്ദൻ അധ്യക്ഷനായി. ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ, ഡിസിസി സെക്രട്ടറി കെ സി പ്രീത്‌, മുൻ എം എൽ എ
കെ.എ ചന്ദ്രൻ, കെ. ഗോപാൽ സ്വാമിഗൗണ്ടർ, ചിറ്റൂർ കർഷക കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. മോഹനൻ, എം.രാജ്‌കുമാർ, കെ. ഭുവൻദാസ്,  ആര്‍. ബാബു തുടങിയവർ പ്രസംഗിച്ചു.

palakkad news
Advertisment