പാലക്കാട്‌

ആയുർവേദ ഫാർമസിയുടെ മറവിൽ പാലക്കാട്ടും സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച്; കോഴിക്കോട് സ്വദേശി പിടിയിൽ

ന്യൂസ് ബ്യൂറോ, പാലക്കാട്
Wednesday, September 15, 2021

പാലക്കാട്: ആയുർവേദ മരുന്ന് കടയുടെ മറവിൽ നടത്തിയ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തി. പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലുള്ള എം.എ ടവറിലാണ് എക്‌സ്‌ചേഞ്ച് പ്രവർത്തിച്ചിരുന്നത്.

എക്‌സ്‌ചേഞ്ചിനെക്കുറിച്ച് വിവരം ലഭിച്ചതോടെ പൂട്ട് പൊളിച്ച് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ പത്തിലധികം സിം കാർഡുകൾ, റൂട്ടറുകൾ അഡ്രസ്സ് എഴുതിയ നോട്ടുബുക്കുകൾ തുടങ്ങിയവ കണ്ടെത്തി.

പാലക്കാട് കുളവൻമുക്ക് സ്വദേശി ഹുസൈനാണ് എക്‌സ്‌ചേഞ്ചിന്റെ നടത്തിപ്പുകാരൻ.
കോഴിക്കോട് സ്വദേശി മൊയ്തീൻ കോയ എന്നയാളെ കസ്റ്റഡിയിലെടുത്തു. നേരത്തെ കൊച്ചിയിൽ ഉൾപ്പെടെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകളുടെ പ്രവർത്തനം കണ്ടെത്തിയിരുന്നു.

×