/sathyam/media/post_attachments/mz49S65mBLySX5NVtwTv.jpg)
പുതുനഗരം: പാലക്കാട് പുതുനഗരം പഞ്ചായത്തില്‍ കഞ്ചാവ് ലഹരി മാഫിയയെ ചോദ്യം ചെയ്ത എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. തിങ്കളാഴ്ച രാത്രിയാണ് ആയുധങ്ങളുമായി സംഘടിച്ചെത്തിയ നാല്‍പതോളം പേര്‍ ചേര്‍ന്ന് എസ്‌ഡിപിഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്.
അക്രമത്തില്‍ എസ്‌ഡിപിഐ പുതുനഗരം പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കോയ, സിയാജ് സുഹൈല്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. സിയാജിന്റെ പരിക്ക് ഗുരുതരമാണ്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
/sathyam/media/post_attachments/GlNUoLh5wdDdvUUDF1P2.jpg)
പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചും കഞ്ചാവ് മാഫിയക്ക് താക്കീതായും എസ്‌ഡിപിഐ പുതുനഗരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നെന്മാറ മണ്ഡലം കമ്മിറ്റി അംഗം ഹുസൈന്‍ കൊല്ലങ്കോട് സംസാരിച്ചു.
കഞ്ചാവ് ലഹരി മാഫിയക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പഞ്ചായത്തിലുടനീളം പ്രചാരണം നടത്താനും എസ്ഡിപിഐ തീരുമാനിച്ചു. കഞ്ചാവ് മാഫിയയ്‌ക്കെതിരെ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്.