/sathyam/media/post_attachments/DTU1XQf0QfrBzFBoP4R3.jpg)
പ്രണയത്തെ തുടർന്ന്പത്ത് വർഷം ഒറ്റമുറിയിൽ കഴിഞ്ഞ റഹ്മാൻ, സജിത നിയമപരമായി വിവാഹം കഴിക്കാൻ എത്തിയപ്പോൾ കെ.ബാബു എംഎൽഎ പൂച്ചെണ്ട് നൽകി സ്വീക്കരിക്കുന്നു
നെന്മാറ: ഒരു പതിറ്റാണ്ട് കാലത്തോളമായി ഒറ്റമുറിയിൽ ഒളിവ്ജീവിതം നയിച്ച റഹ്മാൻ്റെയും സജിതയുടെയും പ്രണയകഥ കേരളം ഏറെ ചർച്ച ചെയ്തതാണ്. കാലത്ത് നെന്മാറ സബ്ബ് രജിസ്ടർ ഓഫീസിലെത്തി കെ. ബാബു എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു നിയമപരമായ വിവാഹം നടന്നത്.
പ്രണയിച്ച് ഒരുമിച്ച് ജീവിക്കാൻ അനുവദിച്ചാൽ മതിയെന്ന പ്രണയജോഡികളുടെ ആവശ്യം കണക്കിലെടുത്താണ് നിയമപരമായതും മറ്റ് ബാഹ്യ ഇടപെലുകൾ ഉൾപ്പെടെ പ്രതിസന്ധികളെ തരണം ചെയ്താണ് എംഎൽഎ നേരിട്ട് എത്തി വിവാഹം നടത്താൻ നേത്യത്തം നൽകിയത്.
ദമ്പതികൾക്ക് പൂച്ചെണ്ട് നൽകിയാണ് കെ.ബാബു സ്വീകരിച്ചത്. അവർക്ക് വേണ്ട സംരക്ഷണം നൽകുമെന്ന് മാധ്യമ പ്രവർത്തകരോടെ കെ. ബാബു പറഞ്ഞു. നേരത്തെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലിസ് അന്വോഷണം ഉണ്ടായെങ്കിലും ഇവർ സ്വന്തം ഇഷ്ടപ്രകാരമാണന്ന് പറഞ്ഞത്തോടെ പോലീസ് കേസ് അവസാനിപ്പിച്ചിരുന്നു.
രജിസ്റ്റർ ഒഫീസിൽ നിന്നും ഇറങ്ങിയ റഹ്മാൻ, സജിത എന്നിവർ ചേർന്ന് മധുര പലഹാരം നൽകിയാണ് വിത്തനശ്ശേരിയിലേക്കുള്ള വാടക വീട്ടിലേക്ക് പോയത്. എൻസിപി ജില്ലാ സെക്രട്ടറി എം.എം കബീർ, പുരോഗമന കലാസാഹ്യത്യസംഘം നേതാകളായ ശാന്തൻമാസ്റ്റർ ഉൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുത്തു.