ദേശീയപാതയിൽ കല്ലടിക്കോട് പൂർത്തിയാക്കാതെ കിടക്കുന്ന പാലത്തിൽ നാല് അപകടക്കെണികൾ ! കരാർ കമ്പനി നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചു പോയിട്ട് മാസങ്ങളായി

New Update

publive-image

Advertisment

നാലു ഭാഗത്തും കിടങ്ങുകൾ കുഴിച്ചുവച്ച് കരാർ കമ്പനി നിർമാണ പ്രവൃത്തികൾ ഉപേക്ഷിച്ചു പോയ കല്ലടിക്കോട് ദീപ സെന്ററിലെ കനാൽപാലം

കരിമ്പ: മഴയായാലും വെയിലായാലും ദേശീയ പാതയിൽ കല്ലടിക്കോട് കനാൽ പാലത്തിലൂടെ യാത്ര ചെയ്യുന്നവർ സൂക്ഷിക്കണം. നാലു ഭാഗത്തും വമ്പൻ കിടങ്ങുകൾ കുഴിച്ചുവച്ച് കരാർ കമ്പനി ഇവിടെ ഉപേക്ഷിച്ചു പോയിട്ട് മാസങ്ങളായി.

ന​വീ​ക​ര​ണം പൂർത്തിയാക്കിയ പല ഭാ​ഗത്തും കു​ഴി​ക​ൾ രൂപപ്പെട്ട് തുടങ്ങി. കല്ലടിക്കോട് ദാറുൽ അമാൻ സ്‌കൂളിനു മുമ്പിൽ നവീകരണം പൂർത്തിയായ റോഡിന്റെ മധ്യ ഭാഗത്തു തന്നെ പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്. ആഴ്ചകളായി തു​ട​രു​ന്ന മ​ഴ​യി​ൽ കു​ഴി​ക​ൾ പ​ല​തും വ​ലു​താ​യ​തോ​ടെ ഗ​താ​ഗ​തം ഏ​റെ ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ന്നി​റ​ങ്ങി ച​രി​യു​ന്ന​തും വീ​ഴു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ​മുട്ടി​ക്കു​ള​ങ്ങ​ര, മു​ണ്ടൂ​ർ, വേ​ലി​ക്കാട്, കാ​ഞ്ഞി​ക്കുളം, ക​ല്ല​ടി​ക്കോ​ട്, ശി​രു​വാ​ണി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലെല്ലാം റോ​ഡ് കൂ​ടു​ത​ൽ ത​കർന്ന് കിടപ്പാണ്.

പണി പൂർത്തിയാകാതെ കിടക്കുന്ന സ്ഥലത്തെ വീ​തി​ക്കു​റ​വു​കാ​ര​ണം രാത്രി കാലങ്ങളിൽ വാ​ഹ​നങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും വ​ള​വു​നി​ക​ത്ത​ലുമെല്ലാം പാതി വഴിയിൽ ഉപേക്ഷിച്ച മട്ടാണ്.

കല്ലടിക്കോട് കനാൽ ഭാഗത്ത് പാലം പണി അടിയന്തിരമായി പൂർത്തിയാക്കാനും, അതോടൊപ്പം നടപാതകൾ സഞ്ചാരയോഗ്യമാക്കിയും അഴുക്ക്ചാൽ നിർമിച്ചും അപകടങ്ങള്‍ ഇല്ലാതാക്കാനും, ബന്ധപ്പെട്ടവര്‍ വേഗത്തിൽ നടപടികള്‍ സീകരിക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ശിവദാസൻ, കെ.കെ ചന്ദ്രൻ , യൂസഫ് പാലക്കൽ എന്നിവർ പ്രതികരിച്ചു.

palakkad news
Advertisment