New Update
Advertisment
നെന്മാറ: പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെന്മാറ ബസ്സ്റ്റാന്‍റ് പരിസരത്ത് അടുപ്പുകൂട്ടിസമരം നടത്തി.
ഡിസിസി വൈസ്പ്രസിഡണ്ട് സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് വിനോദ് ചക്ക്രായ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് രോഹിത് കൃഷ്ണൻ, ജനറൽ സെക്രട്ടറി സി.വിഷ്ണു, അഡ്വ. സിസി സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ, കെ പി എസ് ടി എ ജില്ലാ പ്രസിഡണ്ട് ഷാജി തെക്കേതിൽ, സജിൽ കൽമുക്ക്, ഗോപിക ഷിജു, ശ്രുതി രാജ്, മഞ്ജുഷദിവാകരൻ എന്നിവർ പ്രസംഗിച്ചു.