New Update
Advertisment
മലമ്പുഴ: ചെറാട് ലക്ഷം വീട് കോളനിയിൽ മണികണ്ഠൻ്റെ (അപ്പു) മകൻ ബാലൻ (17) കുളത്തിൽ മുങ്ങി മരിച്ചു. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് സംഭവം. മുടി വെട്ടി വന്ന ബാലൻ അടുത്തുള്ള കുളത്തിൽ കുളിച്ച് കയറിയതിനു ശേഷം വീണ്ടും കുളത്തിലേക്ക് ഇറങ്ങിയപ്പോഴാണ് മുങ്ങിയ തെന്നും ബാലന് നീന്താൻ അറിയില്ലെന്നും പരിസരവാസികൾ പറഞ്ഞു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ: ദേവി, സഹോദരി: മായ.