/sathyam/media/post_attachments/oinsDLOGORFPeDu9bqSG.jpg)
പാലക്കാട്: പിഎസ്‌സി അറബിക് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കുക, എൻഇപി അറബി ഭാഷ പഠനം ഉറപ്പാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, സർവീസിലുള്ള അധ്യാപകരെ കെ-ടെറ്റിൽ നിന്നും ഒഴിവാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെഎടിഎഫ് തൃത്താല ഉപജില്ല കമ്മറ്റി എഇഒ ഓഫിസ് ധർണയും, അവകാശപത്രിക സമർപ്പണവും നടത്തി. എഐസിസി അംഗം അഡ്വ: വി.ടി ബൽറാം ധർണ ഉദ്ഘാടനം ചെയ്തു.
കെഎടിഎഫ് സബ് ജില്ലാ പ്രസിഡന്റ് കെ.സി അബ്ദുസമദ് മാസ്റ്റർ അധ്യക്ഷനായി. മുസ്ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി പി.എം. മുസ്തഫ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി.
കെഎടിഎഫ് സംസ്ഥാന സെക്രട്ടറി കെ.നൂറുൽ അമീൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഒ.കെ.ഫാറൂഖ് തൃത്താല, കെപിഎസ്‌ടിഎ സബ് ജില്ലാ സെക്രട്ടറി അബ്ദുൽ അസീസ് മാസ്റ്റർ, കെഎടിഎഫ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് മുജീബ് മാസ്റ്റർ, അഡ്വ: സുബ്രമണ്യൻ, റഷീദ് മാസ്റ്റർ, ഹസ്സൻ മാസ്റ്റർ, ആരിഫ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു സാരിച്ചു. കെഎടിഎഫ് സബ് ജില്ലാ സെക്രട്ടറി സൽമാൻ മാസ്റ്റർ സ്വാഗതവും, അബൂബക്കർ മാസ്റ്റർ നന്ദിയും പറഞ്ഞു.