പാലക്കാട് കൊല്ലംങ്കോട് നിന്ന് 30 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

New Update

publive-image

Advertisment

പാലക്കാട്: പാലക്കാട് കൊല്ലംങ്കോട് നിന്ന് 30 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പാലക്കാട് എക്സൈസ് ഇൻറലിജൻസ് സംഘമാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

പാപ്പാഞ്ചള്ള സ്വദേശി ജയ്‌ലാലുദ്ദീൻ, പോത്തമ്പാടം സ്വദേശി ഹംസ എന്നിവരാണ് എക്സൈസ് ഇൻറലിജൻസിന്റെ പിടിയിലായത്. പ്രതി ഹംസയ്ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയമുണ്ട്.

ഇയാളുടെ ഫോണിൽ നിന്ന് അതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ പൊലീസിന് കൈമാറുമെന്ന് എക്സൈസ് ഇൻറലിജൻസ് സംഘം അറിയിച്ചു.

NEWS
Advertisment