New Update
Advertisment
പാലക്കാട്: ചന്ദനം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടിയില്‍ നിന്ന് ചന്ദനവുമായി വന്ന ഇവരെ മേലാമുറിയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. 15 കഷണങ്ങളാക്കിയാണ് ചന്ദനമുട്ടികള്‍ ബാഗില്‍ സൂക്ഷിച്ചിരുന്നത്.
മണ്ണാര്‍ക്കാട് ചങ്ങലീരി സ്വദേശി മുഹമ്മദ് ഫാസില്‍, തെങ്കര കൈതച്ചിറ സ്വദേശി സുജിത്ത് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ വനംവകുപ്പിന് കൈമാറി. മണ്ണാര്‍ക്കാട് എസ്ഐ കെആര്‍ ജസ്റ്റിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.