/sathyam/media/post_attachments/qIsFXCvIX899jgMX2SZs.jpg)
പാലക്കാട്: 'മുഖ്യമന്ത്രി വാക്കുപാലിക്കുക, ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക' എന്ന മുദ്രാവാക്യം ഉയർത്തി കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി പാലക്കാട് ഡിപ്പോയിലും ഏകദിന കൂട്ട ഉപവാസ സമരം നടത്തി.
2011 ലെ ശമ്പളത്തിന് ജോലി ചെയ്യുന്ന കെഎസ്ആര്‍ടിസി ജീവനക്കാരന് പ്രതീക്ഷ നൽകിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ മാസത്തിൽ ശമ്പള പരിഷ്കരണം നൽകുമെന്ന് വാർത്താ സമ്മേളനത്തിൽ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെയുള്ള പ്രതിഷേധമായാണ് എംപ്ലോയീസ് സംഘിന്റെ പ്രവർത്തകർ ഉപവാസ സമരം നടത്തുന്നത്.
സംസ്ഥാന സെക്രട്ടറി പി.കെ ബൈജു, ജില്ലാ സെക്രട്ടറി ടിവി രമേഷ് കുമാർ, ജോ. സെകട്ടറി എം. കണ്ണൻ, യൂണിറ്റ് പ്രസിഡൻറ് എസ്. സരേഷ്, സെക്രട്ടറി എല്‍. രവിപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ 16 പ്രവർത്തകർ ഉപവാസം അനുഷ്ഠിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ കണ്ണൻ സമരനേതാക്കളെ ഷാൾ അണിയിച്ചു.
ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ. സുരേഷ് കൃഷ്ണൻ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാർ പതിനൊന്നാം കരാർ പ്രകാരമുള്ള ശമ്പളം വാങ്ങുമ്പോൾ ഒമ്പതാം കരാർ പ്രകാരമുള്ള ശമ്പളം വാങ്ങുന്ന കെഎസ്ആര്‍ടിസിയിൽ ശമ്പള പരിഷ്കാരം നടത്താതിരിക്കുന്നത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
നിരവധി ബിഎംഎസ് നേതാക്കൾ ഉപവാസ സമരത്തെ അഭിവാദ്യം ചെയ്തു. രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് ഉപവാസം. സംസ്ഥാന സെക്രട്ടറി കെ. രാജേഷ് സമാരോപ് പ്രഭാഷണം നടത്തും.