/sathyam/media/post_attachments/lyb87pK3ZNrG9mUmYOr9.jpg)
കൗമുദി പശുവും മാണിക് എന്നു പേരിട്ട പശുക്കുട്ടിയും
മലമ്പുഴ: ജില്ലാ ജയിലിലെ ഗോശാലയായ ക്ഷീരപഥത്തിലേക്ക് ചുണക്കുട്ടനായ ഒരു അതിഥികൂടി പിറന്നു വീണു. ജയിൽ ഗോശാലയിലെ വില്വാദ്രി ഇനത്തിൽ പെട്ട "കൗമുദി"പശുവാണ് ഒരു മൂരികുട്ടനു ജൻമം നൽകിയത്.
അവൻ "മാണിക് " എന്ന് വിളിക്കപ്പെടുമെന്നും പശുവും കിടാവും സുഖമായിരിക്കുന്നുവെന്നും ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ പറഞ്ഞു.