/sathyam/media/post_attachments/t0uZy9mPQTiqbV0qbQvx.jpeg)
കാരപ്പാടം: പ്രധാന നരേന്ദ്ര മോഡിയുടെ 71 -ാം ജന്മദിനത്തോടനുബന്ധിച്ച് മണ്ണാർക്കാട് കാരപ്പാടം സെന്റ് ജോസഫ് ചർച്ചിൽ 71 മെഴുകുതിരി കത്തിച്ച് പ്രത്യേക പ്രാർത്ഥന നടത്തി.
ബിജെപി കുമരംപുത്തൂർ പഞ്ചായത്ത് മൈലാപാടം ബൂത്ത് കമ്മറ്റി നടത്തിയ പ്രാർത്ഥനക്ക് മണ്ഡലം പ്രസിഡന്റ് എ.പി സുമേഷ് കുമാർ നേതൃത്വം നല്കി. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ബേബി ഡാനിയൽ, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പ്രസാദ്. കെ, ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ, ബൂത്ത് പ്രസിഡന്റ് അജിത്ത് കുമാർ, ബൂത്ത് സെക്രട്ടറി സതീഷ് തുടങ്ങിയവർ പങ്കെടുത്തു.