പാലക്കാട്: ഗുരുതരമല്ലാത്ത കോവിഡ്-19 രോഗികള്‍ക്ക് അടിയന്തര ഉപയോഗത്തിന് ഗ്ലെന്‍മാര്‍ക്കിന്റെ പുതിയ ഉല്പന്നത്തിന് അനുമതി.1000-ലേറെ കോവിഡ് രോഗികളില്‍ നടത്തിയ നിരീക്ഷണ-ഗവേഷണ- പഠനങ്ങളുടെ വെളിച്ചത്തിലാണ്, ഗ്ലെന്‍മാര്‍ക്കിന്റെ, ഫാവിപിരാവിര്‍ (ഫാബിഫ്‌ളൂ) ചികിത്സാനുമതി ലഭിച്ചത്.
ഔഷധത്തിന്റെ സുരക്ഷയും ഫലപ്രാപ്തിയും വിജയകരമാണെന്നും കണ്ടെത്തി. ഇതേ തുടര്‍ന്ന് 2020 ജൂലൈ മാസത്തില്‍ ആരംഭിച്ച സര്‍വേയും ഗവേഷണവും, ഗ്ലെന്‍മാര്‍ക്ക് വിജയകരമായി പര്യവസാനിപ്പിച്ചു.
1083-രോഗികളാണ് പഠനത്തിന് വിധേയരായത്.ഫാവിപിരാവിറിന് പാര്‍ശ്വഫലങ്ങളോ പുതിയ സുരക്ഷാ പ്രശ്‌നങ്ങളോ ഇല്ലെന്ന് പഠനം വ്യക്തമാക്കുന്നു. അറിയപ്പെടുന്ന പാര്‍ശ്വഫലങ്ങളായ ക്ഷീണം, ആമാശയ-കുടല്‍ രോഗങ്ങള്‍, വയറിളക്കം, ഛര്‍ദ്ദി എന്നിവയൊന്നും ഫാവിപിരാമിര്‍ ഉപയോഗിച്ച രോഗികളില്‍ കണ്ടില്ല.
ഗ്ലെന്‍മാര്‍ക്കിന്റെ പോസ്റ്റ് മാര്‍ക്കറ്റിങ്ങ് സര്‍വെയ്‌ലന്‍സ് (പിഎംഎസ്) സ്റ്റഡി, ഇന്ത്യയില്‍ നടന്നിട്ടുള്ള ഇത്തരം പഠനങ്ങളില്‍ ഏറ്റവും വലുതാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെടെ 13 വിഭാഗങ്ങള്‍ പഠനത്തില്‍ പങ്കെടുത്തു.
തങ്ങള്‍ നടത്തിയ പഠനം ഈ രംഗത്ത് ഒരു കുതിച്ചുചാട്ടം തന്നെയാണെന്ന്, ഗ്ലെന്‍മാര്‍ക്ക് ഇന്ത്യാ ഫോര്‍മുലേഷന്‍സ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് അലോക് മാലിക് പറഞ്ഞു. ഇത് ഗ്ലെന്‍മാര്‍ക്കിനും മെഡിക്കല്‍ സമൂഹത്തിനും ഒരു നാഴികകല്ലാണെന്നും അദ്ദേഹം വിശദീകരിച്ചു.
2020 ജൂലൈ 19-നാണ് ഗ്ലെന്‍മാര്‍ക്കിന് നിയന്ത്രിത അടിയന്തര ചികിത്സയ്ക്കുള്ള ഇന്ത്യയുടെ ഡ്രഗ് റഗുലേറ്ററുടെ അനുമതി ലഭിച്ചത്. അങ്ങനെയാണ് ഇന്ത്യയുടെ ആദ്യ അംഗീകൃത മെഡിക്കേഷന്‍, ഓറല്‍ ഫാവിപിരാവിറിന് അംഗീകാരം ലഭിച്ചത്.
വിപണിയിലെത്തുന്നതിനു മുമ്പു ഫാവിപിരാവിറിന്റെ സുരക്ഷയും ഫലപ്രാപ്തിയും വീണ്ടും വിലയിരുത്തും.40 വയസുള്ളവാണ് പഠനത്തില്‍ പങ്കെടുത്തത്.40 ശതമാനം പേര്‍ സ്ത്രീകളാണ്.60 ശതമാനം പുരുഷന്മാരും.11 ശതമാനം പേര്‍ക്കും ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടായിരുന്നു.എട്ടുശതമാനം പേര്‍ പ്രമേഹ ബാധിതരും.
എല്ലാ രോഗികളിലും പനി പ്രകടമായിരുന്നു. 81 ശതമാനം പേര്‍ക്ക് ചുമയുണ്ടായിരുന്നു. 46.2 ശതമാനം ക്ഷീണിതരായിരുന്നു. 41 ശതമാനം പേര്‍ക്ക് രുചിയും നഷ്ടമായിരുന്നു.
50 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഗവേഷണാധിഷ്ടിത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ്, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്. റെസ്പിറേറ്ററി,ഡെര്‍മറ്റോളജി, ഓങ്കോളജി എന്നിവയാണ് ഗ്ലെന്‍മാര്‍ക്കിന്റെ പ്രധാന മേഖലകള്‍.ജനറിക്‌സ്, ബയോ സിമിലാഴ്‌സ് കമ്പനികളില്‍ ആഗോള റാങ്കിങ്ങില്‍ 50 റാങ്കാണ് ഗ്ലെന്‍മാര്‍ക്കിന് ഉള്ളത്.