'ഈശ്വര സ്നേഹം, മനുഷ്യ സ്നേഹം, ദേശ സ്നേഹം' ഇവ മനുഷ്യനെ മനുഷ്യനാക്കുന്നതിലെ മൂന്നു ഘടകം: പുതനൂർ ആശ്രമം ഹരിശരണാർത്ഥി പെരിങ്ങര കേശവൻ നമ്പൂതിരി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

കരിമ്പ ലക്ഷ്മി നാരായണ ക്ഷേത്രത്തിനു സമീപം കപ്പോർ ആർക്കേഡിൽ പ്രവർത്തിക്കുന്ന
ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേഷന്റെ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങിനെത്തിയ പെരിങ്ങര കേശവൻ നമ്പൂതിരിക്കൊപ്പം സ്ഥാപന സാരഥികൾ

കരിമ്പ: അവനവനോടുള്ള കടമ സമൂഹത്തോടുളള കടമ കൂടിയാണ്. മൂന്നു കാര്യങ്ങൾ ഒരു നല്ല വ്യക്തിത്വത്തെ രൂപീകരിക്കുന്നു. ഈശ്വര സ്നേഹം, മനുഷ്യ സ്നേഹം, ദേശ സ്നേഹം എന്നിവയാണതെന്നും സർഗ സാമർഥ്യം പരിപോഷിപ്പിക്കുന്നതാവണം വിദ്യാഭ്യാസമെന്നും
പൂതനൂർ ആശ്രമം ഹരിശരണാർത്ഥി പെരിങ്ങര കേശവൻ നമ്പൂതിരി പറഞ്ഞു.

ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേഷൻ ഉദ്‌ഘാടനവും ഗ്രാമധനശ്രീ നിധി ലിമിറ്റഡിന്റെ ഒന്നാം വാർഷികവും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കലും ഉദ്ഘാടനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ശാസ്ത്ര ലോകത്ത് അത്ഭുത സൃഷ്ടിയാണ് മനുഷ്യന്‍. ജീവിത പരീക്ഷണഘട്ടങ്ങളില്‍ അചഞ്ചലമായ വിശ്വാസത്തോടെയും പ്രതീക്ഷയുടെയും ഉറച്ചുനിൽക്കാൻ, അതിജീവനത്തിന്റെ മഹിത പാഠങ്ങള്‍ നല്‍കുന്നതാണ് കോവിഡ് മഹാമാരിയുടെ ഈ ഭീതിക്കാലം.

മാസ്കിട്ട്, പരസ്പരം സാമൂഹിക അകലം പാലിച്ചു, മനസ്സിന്റെ അടുപ്പം സൂക്ഷിക്കുന്നത് എങ്ങനെയെന്ന് നാം ശീലിച്ചു കഴിഞ്ഞു. വേണ്ടപ്പെട്ടവരെല്ലാം കോവിഡിൽ നമുക്ക് നഷ്ടപ്പെടുമ്പോഴും ജീവിതത്തിനു തിരിച്ചറിവും പ്രതീക്ഷയുമാണ് പകരേണ്ടത്.

സന്തോഷമുണ്ടായാല്‍ നന്ദി കാണിക്കുകയും വിഷമമുണ്ടായാല്‍ ക്ഷമിക്കുകയും ചെയ്തുകൊണ്ട് എല്ലാം ഗുണകരമാക്കിത്തീര്‍ക്കുന്ന അത്ഭുത ജീവിതമാവണം നമ്മുടേതെന്ന് സ്വാമി ഉൽബോധിപ്പിച്ചു.

ഗ്രാമ ധനശ്രീ ഭാരത് ഫൗണ്ടേഷൻ ഡയറക്ടർ എം.പ്രമോദ് അധ്യക്ഷനായി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സാധാരണ കുടുംബങ്ങളുടെയും ദരിദ്രരരുടെയും തൊഴിലിനും ഉപജീവനത്തിനും സഹായകമായ വിഭവാടിത്തറ ശക്തിപ്പെടുത്തുതിനുള്ള ഉല്പാദനക്ഷമമായ ആസ്തികള്‍ സൃഷ്ടിക്കുന്നതാണ്
ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേഷൻ.

ശബരി ഹയർ സെക്കന്ററി സ്കൂൾ റിട്ട. പ്രിൻസിപ്പൽ കെ.നാരായണൻ കുട്ടി, രേണുക കേശവൻനമ്പൂതിരി, ഗ്രാമ ധനശ്രീ ഡയറക്ടർമാരായ സുജിത്ത് പുലാപ്പറ്റ, കെ.ജെ.കെ.ഉണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.

palakkad news
Advertisment