Advertisment

കെടിഡിസിയെ ജനകീയവൽക്കരിക്കുന്നതിലാണ് പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്; കേരളത്തിൻ്റെ സാമ്പത്തിക വികസനത്തിൽ പ്രഥമ പരിഗണ ലഭിക്കേണ്ടത് ടൂറിസം മേഖലക്ക് - കെടിഡിസി ചെയർമാൻ പി.കെ ശശി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കെടിഡിസിയെ ജനകീയവൽക്കരിക്കുന്നതിലാണ് പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കെടിഡിസി ചെയർമാൻ പി.കെ ശശി. കേരളത്തിൻ്റെ സാമ്പത്തിക വികസനത്തിൽ പ്രഥമ പരിഗണ ലഭിക്കേണ്ടത് ടൂറിസം മേഖലക്കാണെന്നും പി.കെ ശശി മീറ്റ് ദി പ്രസ്സ് പരിപാടിയിൽ പറഞ്ഞു.

മലബാർ മേഖലയിലും പാലക്കാട് മുതൽ എറണാകുളം വരെയുമുള്ള പ്രദേശത്ത് കെടിഡിസിയുടെ പ്രവർത്തനം ശുഷ്കമാണ്. ഈ പ്രദേശത്തെ കെടിഡിസി വികസനം സാധ്യമാക്കും. കേരളത്തിൻ്റെ സാമ്പത്തിക വികസനം ടൂറിസമാണെന്ന കാര്യത്തോടൊപ്പമാണ് മുഖ്യമന്ത്രിയുടെ സമീപനം.

നാഷണൽ സംസ്ഥാന ഹൈവെ ഓരങ്ങളിലെ സർക്കാർ സ്ഥല കൈയ്യേറ്റം ഒഴിപ്പിക്കണം. ഈ സ്ഥലങ്ങൾ ലഭിച്ചാൽ പാർക്കിങ് ഏരിയയോടെ സ്നാക്സ് ബാറുകൾ സ്ഥാപിക്കും. വൻ മുതൽ മുടക്കില്ലാത്തതും നഷ്ടരഹിതമായ ചെറുകിട പദ്ധതികൾ ആരംഭിക്കുന്നതിന് സർക്കാറിനെ സമീപിക്കും.

നിലവിലെ ഭക്ഷണം, താമസം എന്നിവയിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കും. കെടിഡിസി ഉന്നതർക്ക് ചേർന്നതാണെന്ന സമീപനം പൊതുവെയുണ്ട്. ഇത് മാറ്റിയെടുക്കും. ചെറിയ ചെലവിൽ ഗുണമേന്മയുള്ളതും രുചികരവുമായ ഭക്ഷണം നൽകുന്ന ആഹാർ പദ്ധതി വ്യാപിപ്പിക്കും.

പ്രകൃതിക്കും സമൂഹത്തിനും ദോഷം വരാത്ത ഉത്തരവാദിത്വ ടൂറിസ മേഖലക്കാണ് പരിഗണന നൽകുനത്. കേരളത്തിൻ്റെ പ്രകൃതിയും ആചാരങ്ങളും മിത്തുകളും കലാരൂപങ്ങളും ടൂറിസം മേഖലക്ക് മുതൽകൂട്ടാണ്.

ആഭ്യന്തര വിദേശ സഞ്ചാരികൾക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതികൾ ആവിഷ്കരിക്കും. പരിചയക്കുറവ് ടൂറിസം മേഖലയുടെ വികസനത്തിന് തടസ്സമാവില്ലെന്നും പി.കെ ശശി പറഞ്ഞു. പ്രസ്സ് ക്ലബ് സെക്രട്ടറി മധുസൂദനൻ കർത്ത, പ്രസിഡണ്ട് ലത്തീഫ് നഹ, ട്രഷറർ സതീഷ് എന്നിവർ സംസാരിച്ചു.

palakkad news
Advertisment