/sathyam/media/post_attachments/xvwG7pTGFOBXouPYo6Gl.jpg)
പാലക്കാട്: നാഷനല്‍ വിമന്‍സ് ഫ്രണ്ട് പാലക്കാട് ജില്ലാ പ്രസിഡന്റായി ബുഷ്‌റ മുഹമ്മദിനെ തിരഞ്ഞെടുത്തു. സെക്രട്ടറിമാരായി റംസീന സിദ്ദിഖ്, ലിഫാഫത് അഷ്‌റഫ് എന്നിവരെയും തിരഞ്ഞെടുത്തു. വാടാനംകുറിശ്ശി വള്ളുവനാട് ഹൗസില്‍ നടന്ന നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് യോഗം സംസ്ഥാന കമ്മിറ്റി അംഗം കമറുന്നിസ മുഹമ്മദ് അലി കോട്ടക്കൽ ഉദ്ഘാടനം ചെയ്തു.
വർഗീയ പരാമർശം നടത്തിയ പാലാ ബിഷപ്പിനെ മതേതരകക്ഷികൾ എന്നവകാശപ്പെടുന്നവരും സർക്കാർ പ്രതിനിധികളും സന്ദർശിക്കുന്നതും പിന്തുണക്കുന്നതും അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹമാണെന്നും രാജ്യം കാത്തുസൂക്ഷിക്കുന്ന മതേതര മൂല്യത്തിന് നിരക്കാത്തതുമാണെന്ന്നും അവര്‍ ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറി റംസീന സിദ്ദിഖ് വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു. സിദ്ദിഖ് തോട്ടിൻ കര, സുലൈമാൻ മൗലവി എന്നിവര്‍ സംസാരിച്ചു.