/sathyam/media/post_attachments/NvUjuOkg9atrM7IMqreC.jpg)
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയൊന്നാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റിയും യുവമോർച്ച ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച നരേന്ദ്രമോദിയുടെ ജീവിതയാത്രയുടെ പ്രദർശനമേള ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ. ഇ. കൃഷ്ണദാസ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ പി വേണുഗോപാൽ കെ എം ഹരിദാസ്, യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ എന്നിവർ സംസാരിച്ചു.
യുവമോർച്ച ജില്ല ഉപാധ്യക്ഷൻ കെഎം പ്രതീഷ്, ജില്ലാ സെക്രട്ടറിമാരായ കെ.ആര്‍ പ്രശാന്ത്, നവീൻ വടക്കന്തറ, മഹിളാമോർച്ച ജില്ലാ ഉപാധ്യക്ഷ അശ്വതി മണികണ്ഠൻ, നിഷ രഞ്ജിത്ത്, രഞ്ജിത്ത് കുന്നത്തൂർമേട്, പ്രവീൺ കുന്നത്തൂർമേട്, സന്ദീപ് കുന്നത്തൂർമേട്, വി പ്രാണേശ് എന്നിവർ നേതൃത്വം നൽകി. സെപ്റ്റംബർ 20, 21, 22 തിയതികളിൽ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് എക്സിബിഷൻ നടക്കുന്നതാണ്.