/sathyam/media/post_attachments/7kbnxyXpWmq8y8S9VAo7.jpg)
പാലക്കാട്: ഒറ്റപ്പാലം ലക്കിടിയിൽ വീട് തകർന്നുവീണു. ലക്കിടി പേരൂർ പഞ്ചായത്തിലെ 15 -ാം വാർഡിൽ ഉൾപ്പെടുന്ന പൂയ്യംകോട് ദാസന്റെ ഓടുപുര വീടാണ് പൂർണ്ണമായി തകർന്നത്. ഇന്ന് രാവിലെ 5.15 ഓടെയാണ് സംഭവം.
മേൽക്കൂരയും ചുമരും ഇടിയുന്ന ശബ്ദം കേട്ട് വീട്ടിൽ ഉറങ്ങിയിരുന്ന കുടുംബം എഴുന്നേറ്റ് പുറത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ദാസനും അർബുദരോഗത്തിന് ആറ് വർഷമായി ചികിൽസയിൽ കഴിയുന്ന ഭാര്യ ആശയും വിദ്യാർത്ഥികളായ മൂന്നു മക്കളും അടങ്ങുന്ന കുടുംബമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
തകർച്ച നേരിട്ടിരുന്ന വീട് നന്നാക്കുന്നതിന് വേണ്ടി പഞ്ചായത്ത് അധികൃതരെ ആറ് വർഷങ്ങൾക്ക് മുൻപ് സമീപിച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഗൃഹനാഥൻ പറഞ്ഞു.
കൂലിപണി എടുത്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് വീട്ടുചിലവും ചില ഭാര്യയുടെ ചികിത്സാ ചിലവും കണ്ടെത്തുന്നത്. ഇതിനിടെ മിച്ചം പിടിച്ച് വീട് നന്നാക്കാനും കഴിയാതായതോടെ ആണ് വീട് നിശ്ശേഷം തർന്നിട്ടുള്ളത്.