/sathyam/media/post_attachments/SEKq1SvLuNhKMeuRpmIk.jpg)
തച്ചമ്പാറ: അന്തരിച്ച കെ.വി വിജയദാസിന് സ്മാരകമായി തച്ചമ്പാറ-മുതുകുറുശ്ശി റോഡ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി നാടിനു സമർപ്പിച്ചു. കോങ്ങാട് എംഎൽഎ അഡ്വ:കെ ശാന്തകുമാരിയുടെ അധ്യക്ഷതയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, റോഡിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ചു.
കെ.വി വിജയ്ദാസിനെ സ്മരിച്ചുകൊണ്ട് റോഡിന് കെ.വി വിജയദാസ് സ്മാരക റോഡ് എന്ന പേരാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി റോഡിന് നാമകരണം ചെയ്തിട്ടുള്ളത്. എൽഡിഎഫ് സർക്കാറിന്റെ കാലത്ത് കെ.വി വിജയദാസ് എംഎൽഎയുടെ ശക്തമായ ഇടപെടലിന്റെ ഭാഗമായി പത്തു കോടി രൂപ ഈ റോഡിനായി സംസ്ഥാന ബജറ്റിൽ വകയിരുത്തി.
കുണ്ടംതോട് മുതൽ തച്ചമ്പാറ വരെ നാലര മീറ്റർ വീതിയും തച്ചമ്പാറ മുതൽ മുതുകുറുശ്ശി വരെക്ക് അഞ്ചര മീറ്റർ വീതിയും മുതുകുറുശ്ശി മുതൽ പാറ്റ വരെ നാലര മീറ്റർ വീതിയിലുമാണ് റോഡ് റബ്ബറൈസ്ഡ് ചെയ്ത് നിർമ്മാണം നടന്നിട്ടുള്ളത്.
കൽവർട്ടുകൾ, പുതിയ പാലങ്ങൾ, സൈഡ് ഹൈറിഷുകൾ, 3100 ൽ അധികം മീറ്റർ വരുന്ന ഡ്രൈനേജുകൾ, വിവിധ സൈഡ് പ്രൊട്ടക്ഷനുകൾ റിഫ്ലക്ടർ ,സെന്റർലൈൻ തുടങ്ങിയവ റോഡിന്റെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്.
പാലക്കാട് എംപി വി.കെ ശ്രീകണ്ഠൻ മുഖ്യാതിഥിയായ ചടങ്ങിൽ ജില്ലാ-ബ്ലോക്ക് മെമ്പർമാർ മറ്റ് ജനപ്രതിനിധികൾ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.