പ്രതിസന്ധികളിൽ തളരാതെ മാധ്യമ പ്രവർത്തനം നടത്തുന്ന പ്രദേശിക പ്രവർത്തകരെ സംരക്ഷിക്കും - ഷൊർണ്ണൂർ എംഎൽഎ പി. മമ്മിക്കുട്ടി 

New Update

publive-image

Advertisment

പാലക്കാട്: നിരവധി പ്രതിസന്ധികൾ നേരിട്ടുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ ജോലി നിര്‍വഹിക്കുന്നത്. അവരെ ഇടതുപക്ഷ സർക്കാർ സംരക്ഷിക്കുകതന്നെ ചെയ്യുമെന്ന് ഷൊർണ്ണൂർ എംഎൽഎ പി. മമ്മിക്കുട്ടി അഭിപ്രയപ്പെട്ടു.

കേരള ജേർണലിസ്റ്റ് യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ എംഎൽഎമാരെ ആദരിക്കുന്നത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ സ്വീകരണം ഏറ്റുവാങ്ങി കൊണ്ട് സംസാരിക്കുകയായിരുന്നു മമ്മിക്കുട്ടി.

ജില്ലാ സെക്രട്ടറി സുധീർ മേനോൻ മൊമെൻറ്റോ നൽകി സ്വീകരിച്ചു. സീനിയർ പത്രപ്രവർത്തകൻ എം.സുഗതൻ പൊന്നാട അണിയിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സുദേവൻ നെന്മാറ നിവേദനം നൽകി. പത്രപ്രവർത്തകരായ രാജേഷ് ലക്കിടി, രേഖാ സുധീർ മേനോൻ, ടി.ആർ രാഹുൽ എന്നിവർ സംബന്ധിച്ചു.

palakkad news
Advertisment