പാലക്കാട്‌

സിജി ഗ്രാമദീപം പാലക്കാട് ചാപ്റ്റര്‍ ലോക സമാധാന ദിനാഘോഷം: മത്സര വിജയികളെ അഭിനന്ദിച്ചു

സമദ് കല്ലടിക്കോട്
Wednesday, September 22, 2021

പാലക്കാട്: സിജിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിലവില്‍ വന്ന സിജി ഗ്രാമദീപത്തിന്റെ പാലക്കാട് ചാപ്റ്റര്‍, ലോക സമാധാന ദിനാചാരണത്തിന്റെ ഭാഗമായി സമാധാന മുദ്രാവാക്യ നിര്‍മ്മാണത്തില്‍ ആബിദ് ഹുസൈന്‍ വി.എം. (യു.പി. വിഭാഗം ഫൈവ് ഫിംഗേഴ്‌സ് ഗ്രാമദീപം, കോങ്ങാട്), ഷിബില തസ്‌നി (എച്ച്.എസ്. വിഭാഗം, അച്ചിവേഴ്‌സ് ഗ്രാമദീപം പഴയലെക്കിടി), ഷമീമ ഷെറിന്‍ കെ .(എച്ച്.എസ്.എസ്. വിഭാഗം ദിശ ഗ്രാമദീപം, കൊടലൂര്‍ പട്ടാമ്പി) എന്നിവര്‍ വിജയികളായി.

ഒരേ പ്രദേശത്തുള്ള, അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് സിജിഗ്രാമദീപം.ഇതിന് നേതൃത്വം നല്‍കുന്നത് സിജിയില്‍ നിന്നും പരിശീലനം ലഭിക്കുന്ന വില്ലേജ് കരിയര്‍ ഗൈഡുമാരാണ്.

എല്ലാ ദിവസവുമുള്ള പൊതു വിജ്ഞാന ത്തിന്റെ ചര്‍ച്ചകളും വ്യത്യസ്ത ദിനാചരണങ്ങളുടെ ഭാഗമായുള്ള മത്സരങ്ങളും സംഘടിപ്പിക്കുന്നതുനു പുറമേ, അംഗങ്ങളായാ കുട്ടികള്‍ക്ക് സ്ഥിരമായി മെന്ററിംഗ് കിട്ടുകയും നല്ലൊരു ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കുകയുമാണ് ഗ്രാമദീപത്തിലൂടെ.

ഗ്രാമദീപത്തെ കുറിച്ച് കൂടുതലായി അറിയുന്നതിനും രൂപീകരിക്കുന്നതിനുമായി ജില്ല കോഡിനേറ്ററെ ബന്ധപ്പെടാമെന്ന് സംഘാടകര്‍ വ്യക്തമാക്കി 9447023739. ആബിദ് ഹുസൈന്‍ വി.എം, ഷമീമ ഷെറിന്‍ കെ, ഷിബില തസ്‌നി എന്നിവരാണ് ലോക സമാധാന ദിനാഘോഷം പരിപാടിയുടെ വിജയികൾ.

×