/sathyam/media/post_attachments/wsjyIgpWiTIgyLW9Zxj4.jpg)
പാലക്കാട്: പാലക്കാട്ട് സ്വകാര്യ ബസിൽ കടത്താൻ ശ്രമിച്ച മായം കലർന്ന ഡീസൽ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നോർത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് മായം കലർന്ന ഡീസൽ കണ്ടെത്തിയത്. ഡ്രൈവറെയും ക്ലീനറേയും കസ്റ്റഡിയിലെടുത്തു.
ബസിനുള്ളിൽ 3 ക്യാനുകളിലായി സൂക്ഷിച്ച ഡീസലാണ് പിടികൂടിയത്. ഡീസൽ ശാസ്ത്രീയമായി പരിശോധിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. കൊണ്ടോട്ടിക്കാരനായ ബസ് ഉടമ ഫൈസൽ കയറ്റി വിട്ടതാണ് ഡീസൽ എന്ന് ജീവനക്കാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. നേരത്തെ തൃശൂരിൽ നിന്നും മായം കലർന്ന ഡീസൽ പിടികൂടിയിരുന്നു.