പാലക്കാട്:സെൻട്രൽ ഇലക്ടി സിറ്റി ആക്ടിൻ്റെ പേരിൽ തടഞ്ഞുവെച്ച വർക്കർ മുതൽ സബ്ബ് എൻഞ്ചിനീയർ വരെയുള്ളവരുടെ സ്ഥാനകയറ്റം ഉടൻ നടത്തണമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) പാലക്കാട് ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു.
ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) 21-ാം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി പാലക്കാട് ഡിവിഷൻ സമ്മേളനവും യാത്രയയപ്പും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജീവനക്കാരെയും അവരുടെ മക്കളെയും ആദരിക്കൽ ചടങ്ങും നടത്തി.
സമ്മേളനം സംസ്ഥാന അദ്ധ്യക്ഷൻ എ.എൻ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആദരിക്കൽ, യാത്രയയപ്പ് ചടങ്ങുകളുടെ ഉദ്ഘാടനം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ആൻ്റോ വർഗീസ് നിർവഹിച്ചു. സംസ്ഥാന ഖജാൻജി കെ.ആർ. മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി.
പി.ബാലചന്ദ്രമേനോൻ സ്മാരക മന്ദിരം (സിപിഐ ജില്ലാ കൗൺസിൽ ഓഫീസിൽ) വെച്ച് നടത്തിയ യോഗത്തിൽ എം.ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി
മണി കുളങ്ങര പ്രവർത്തന റിപ്പോർട്ടും ഖജാൻജി പി.ഡി.ശശികുമാർ വരവ് ചിലവ്കണക്കും അവതരിപ്പിച്ചു. അസിസ്റ്റൻറ് സെക്രട്ടറി സുനിൽ രക്തസാക്ഷി പ്രമേയവും ഉപാദ്ധ്യക്ഷൻ മുഹമ്മദ് കാസിം അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി .എം.സി.ആനന്ദൻ, പ്രസിഡൻ്റ് കെ.എം. ജോയ്, ഖജാൻജി പി.സി.സന്തോഷ് കുമാർ, ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ അദ്ധ്യക്ഷൻ കെ.പരമേശ്വരൻ, ഡിവിഷൻ സെക്രട്ടറിമാരായ രമേഷ്, മുഹമ്മദ് ബഷീർ, കമ്മിറ്റി അംഗങ്ങൾ ആയ കെ.ഷംല, പി.ആർ.നന്ദകുമാർ, പ്രസാദ്, നൗഷാദ്, സിദ്ധിക്ക്,സജിത്ത്, ബാലു, ശബരി, എന്നിവർ സംസാരിച്ചു.
തുടർന്ന് സമ്മേളന കാലയളവിൽ വിരമിച്ചവരായ സംഘടനയുടെ ഡിവിഷൻ അസിസ്റ്റൻറ് സെക്രട്ടറി സ. ഇ.എക്സ്.മാർട്ടിൻ, മുൻ ജില്ല സെക്രട്ടറിയും ജനറൽ കൗൺസിൽ അംഗവും മായ അശോക് കുമാർ, മുൻ പറളി യൂണിറ്റ് സെക്രട്ടറി സ.എം.എൻ.വിഷ്ണു, സ.സി എ.ബാബു, സ.പി.എം.അബ്ദുൾ റസാക്ക്, സ.അംബികവതി, എന്നിവർക്ക് യാത്രയയപ്പു നൽകി.
കെ. അശോക് കുമാർ, ഇ.എക്സ്.മാർട്ടിൻ, സി.എ. ബാബു, അംബികാവതി എന്നിവർ യാത്രയയപ്പിന് നന്ദി പറഞ്ഞു. കുനിശ്ശേരി സെക്ഷനിലെ സീനിയർ സൂപ്രണ്ട് കെ.കെ.ശശിധരനെയും,
ജീവനക്കാരുടെ വാക്സിനേഷൻ പ്രവർത്തനങ്ങൾളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച കെ.ഷംലയേയും ഡോക്ടറേറ്റ് നേടിയ സനുജശശിയേയും (ഡിവിഷൻ ഖജാൻജി സ.പി.ഡി ശശികുമാറിൻ്റെ മകൾ ) സമ്മേളനത്തിൽ ആദരിച്ചു.
ഡിവിഷൻ ഭാരവാഹികളായി കെ.ഷംല (പ്രസിഡൻറ്) നന്ദകുമാർ പി.ആർ (സെക്രട്ടറി) പ്രസാദ് (ഖജാൻജി) എന്നിവർ അടങ്ങുന്ന കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. ഡിവിഷൻ പ്രസിഡൻറ് എം.ശെൽവരാജ് പതാക ഉയർത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്.