പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന സ്വിസ് മെയ്ഡ് ഗോൾഡ് ബിസ്കറ്റും ആ ഭരണങ്ങളും അടങ്ങിയ 4.928 കിലോ സ്വർണ്ണം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: രേഖകളില്ലാതെ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന സ്വിസ് മെയ്ഡ് ഗോൾഡ് ബിസ്കറ്റും ആ ഭരണങ്ങളും അടങ്ങിയ 4.928. കിലോ സ്വർണ്ണം പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഹൈദരാബാദിൽ നിന്നും തിരുവനന്തപുരം തിരുവനന്തപുരത്തേക്ക് പോയിരുന്ന ശബരി എക്സ്പ്രസ്സ്ന്റെ റിസർവേഷൻ കമ്പാർട്ട് മെന്റി ൽ നിന്നും പിടിച്ചെടുത്തു. സ്വര്‍ണം കടത്തിക്കൊണ്ടുവന്ന മുംബൈ സ്വദേശികളായ ഉത്തo ഗോറൈ - 32, മെനസ് ജന - 31 എന്നിവരെ അറസ്റ്റ് ചെയ്തു.

ബാഗിനുള്ളിൽ തുണി കൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം വെച്ചിരുന്നത് പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 2 കോടി 16 ലക്ഷത്തി 50000 രൂപ വിലവരും. കേസ് തുടരന്വേഷണത്തിനായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി.

കഴിഞ്ഞമാസം ഹൈദരാബാദ് എയർപോർട്ട് വഴി കടത്തിക്കൊണ്ടുവന്ന 5 സ്വിസ് മൈഡ് സ്വർണ ബിസ്കറ്റുകൾ പാലക്കാട് വച്ച് ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം പിടിച്ചെടുത്തിരുന്നു. ആർപിഎഫ് കമാൻഡന്റ് ജെതിൻ. ബി.രാജിന്റെ നിർദ്ദേശപ്രകാരം. സി. ഐ. രോഹിത് കുമാർ, കസ്റ്റംസ് പ്രിവന്റ്റീവ് സൂപ്രണ്ട് പി. ഉണ്ണികൃഷ്ണൻ, എ എസ്ഐമാരായ സജി അഗസ്റ്റിൻ, കെ. സജു, കോൺസ്റ്റബിൾമാരായ ഒകെ അജീഷ്, വി. സവിൻ, കസ്റ്റംസ് ഹവിൽദാർ അനിൽകുമാർ ഡ്രൈവർ മോഹനൻ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

palakkad news
Advertisment