പ്ലസ് വൺ ബാച്ചുകൾ അനുവദിക്കില്ലെന്ന സർക്കാർ ധാർഷ്ഠ്യം ; പ്രതിഷേധച്ച് ഫ്രറ്റേണിറ്റി പാലക്കാട് ജില്ലാ കമ്മിറ്റി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

സാമ്പത്തിക ബാധ്യത മൂലം പ്ലസ് വൺ പുതിയ ബാച്ചുകൾ അനുവദിക്കുകയില്ലെന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി പാലക്കാട് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

പാലക്കാട്: സാമ്പത്തിക ബാധ്യതയും ആനുപാതിക സീറ്റ് വർധവും പറഞ്ഞു പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുന്നതും ട്രാൻസ്ഫർ ചെയ്യുന്നതും വേണ്ടന്ന് വെക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി പാലക്കാട് പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം സയ്യിദ് ഉമർ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.

ഒരു ഭാഗത്ത് തോന്നും പോലെ മദ്യശാലകൾ തുറക്കുന്ന സംസ്ഥാന സർക്കാറിന് വിദ്യാർത്ഥികൾക്ക് പഠനാവസരങ്ങൾ തുറന്നു നൽകുമ്പോൾ മാത്രം എങ്ങനെയാണ് സാമ്പത്തിക ബാധ്യതയുണ്ടാകുന്നത്.

കേവലം ആനുപാതിക സീറ്റ് വർധന നടത്തി കണ്ണിൽ പൊടിയിട്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണ്. ആനുപാതിക സീറ്റ് വർദ്ധനവ് പരിഹാരമല്ലെന്നും സീറ്റ് കൂട്ടിയിട്ടും 8000 വിദ്യാർത്ഥികൾ പാലക്കാട് ജില്ലയിൽ സീറ്റ് കിട്ടാതെ പുറത്തു നിൽക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

publive-image

ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം അധ്യക്ഷത വഹിച്ചു. ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം സ്റ്റേഡിയം സ്റ്റാൻഡിൽ മുന്നിൽ അവസാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.എംസാബിർ അഹ്സൻ സമാപനം നിർവഹിച്ചു.

ജില്ലാ വൈസ് പ്രസിഡൻറ് ഫിറോസ്.എഫ്.റഹ്മാൻ, സെക്രട്ടറി റഫീഖ് പുതുപ്പള്ളി തെരുവ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ സമദ് പുതുപ്പള്ളി തെരുവ്,സാബിത് മേപ്പറമ്പ്, റസീന,അസ്ന എന്നിവർ നേതൃത്വം നൽകി.

palakkad news
Advertisment