/sathyam/media/post_attachments/1AVkZPbbaJQ8Jec9yTJy.jpg)
പാലക്കാട്: അടുക്കള ചിമ്മിനികളുടെ വിപുലമായ ശേഖരം, വിസ്താശ്രേണി ടിടികെ പ്രസ്റ്റീജ് വിപണിയില്‍ അവതരിപ്പിച്ചു. അടുക്കളയില്‍ ശുദ്ധവായു ലഭ്യമാക്കുന്ന വിസ്താ ശ്രേണി, അടുക്കളയില്‍ പടരുന്ന മാലിന്യങ്ങളും എണ്ണയും കൊഴുപ്പും, അസ്വസ്ഥത സൃഷ്ടിക്കുന്ന മറ്റു മാലിന്യങ്ങളും തുടച്ചു നീക്കും.
അടുക്കളയിലെ ചൂട് തടയാനും, ദുര്‍ഗന്ധം അകറ്റാനും, പുകശല്യം കുറയ്ക്കാനും ടിടികെയുടെ വിസ്താ ശ്രേണിയ്ക്ക് കഴിയും. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സുഖകരവും ശാന്തവുമായ അടുക്കള അന്തരീക്ഷമാണ് വിസ്താശ്രേണി ഉറപ്പ് നല്കുന്നത്.
അകത്തളങ്ങളിലെ അന്തരീക്ഷം വിസ്താശ്രേണി മാലിന്യമുക്തമാക്കി സൂക്ഷിക്കുന്നു. വിസ്താ 600, വിസ്ത 900 എന്നിവ പുതിയ ചിമ്മിനികളുടെ ശ്രേണിയില്‍ ഉള്‍പ്പെടുന്നു. പുകയും എണ്ണ സ്രവങ്ങളും ചിമ്മിനി വലിച്ചെടുത്തു പുറംതള്ളുന്നു.
ഗ്രീസുപോലുള്ള കൊഴുപ്പുകള്‍ ചിമ്മിനിയുടെ കുഴലിലൂടെ പുറത്തേയ്ക്കു പോകും. ചിമ്മിനിയിലെ എല്‍ഇഡി ലൈറ്റ് അടുക്കളയ്ക്ക് പ്രത്യേക ചാരുത പകരും. വിസ്തയ്ക്ക് സ്റ്റെയിന്‍ലസ് ബോഡി ആണുള്ളത്. ഗ്ലാസ് മൂടിയാവട്ടെ ചൂടിനെ പ്രതിരോധിക്കാന്‍ ശേഷി ഉള്ളതാണ്. ഉല്പന്നത്തിന്റെ ഈടാണ് മറ്റൊരു ഉറപ്പ്. മാലിന്യങ്ങള്‍ വലിച്ചെടുക്കാനുള്ള ശേഷിയാണ് മറ്റൊന്ന്. 1000 എം3 ആണ് മണിക്കൂറിലെ ശേഷി.