എന്‍സിഎച്ച്ആര്‍ഒ നേതാവ് വിളയോടി ശിവന്‍കുട്ടിയെ അറസ്റ്റ് ചെയ്തതിൽ ശക്തമായ പ്രതിഷേധം; പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ആദിവാസി യുവാവിന്റെ കൊലപാതകത്തെ ആത്മഹത്യയാക്കുന്ന പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയെ കൊല്ലങ്കോട് പോലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എന്‍സിഎച്ച്ആര്‍ഓ സംസ്ഥാന കമ്മിറ്റി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

ജുലൈ 24ന് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ 24കാരനായ ശിവരാജന്‍ മീങ്കര ഡാമില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഉന്നത സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൊല്ലങ്കോട് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.

കഴിഞ്ഞ ദിവസം മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ കൊല്ലങ്കോട് സിഐ വിപിന്‍ദാസ് റോഡില്‍ തടഞ്ഞ് നിര്‍ത്തി പോലിസ് സ്‌റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും കേസും വാറണ്ടുമില്ലാതെ സ്‌റ്റേഷനിലേക്ക് വരാന്‍ തയ്യാറല്ലെന്ന് അദ്ദേഹം മറുപടി നല്‍കി. തുടര്‍ന്ന് ഇന്ന് രാവിലെ ചിറ്റൂരിലുള്ള വീട്ടിലെത്തി രണ്ട് പോലിസുകാര്‍ ശിവന്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.

palakkad news
Advertisment