നിയമവിരുദ്ധമായ 12 മണിക്കൂർ ഡ്യൂട്ടി പിൻവലിക്കുക. കെഎസ്‌ടി എംപ്ലോയീസ് സംഘ് പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയിൽ പ്രതിഷേധിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ഇന്ത്യയിൽ നിലനിൽക്കുന്ന തൊഴിൽ നിയമത്തിനു വിരുദ്ധമായി കെഎസ്ആര്‍ടിസി പാലക്കാട് ഡിപ്പോയിൽ നടപ്പാക്കുന്ന 12 മണിക്കൂർ ഡ്യൂട്ടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ പാലക്കാട് ഡിപ്പോയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.

publive-image

ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ സുരേഷ് കൃഷ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഭരണത്തിന്റെ മറവിൽ തൊഴിലാളി പീഡനത്തിന് ചുക്കാൻ പിടിക്കുന്ന പാലക്കാട് ഡിപ്പോ അധികാരികളുടെ ധാർഷ്ട്യം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് വൈസ് പ്രസിഡൻറ് കെ.പി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

യൂണിറ്റ് സെക്രട്ടറി എല്‍. രവി പ്രകാശ്, ജില്ലാ വൈസ് പ്രസിഡൻറ് എന്‍.കെ കണ്ണൻ, യൂണിറ്റ് ട്രഷറർ സി.കെ സുകുമാരൻ, കെ. വിനോദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

palakkad news
Advertisment