/sathyam/media/post_attachments/81QGvnygbQTAxsRTJK4N.jpg)
കരിമ്പ: തെരുവ് വിളക്കുകൾ സ്ഥാപിച്ചതിലുള്ള അപാകത പരിഹരിക്കുക, സിഎഫ്എൽടിസി അഴിമതി അന്വേഷിക്കുക, കർഷകരെ സംരക്ഷിക്കുക, മാലിന്യ സംസ്ക്കരണം ശാസ്ത്രീയമാക്കുക, ലൈഫ് ഭവന പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കരിമ്പ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ
ഐക്യജനാധിപത്യ മുന്നണി കരിമ്പ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് മാർച്ചും ധർണയും നടത്തി.
ധർണ്ണ മണ്ണാർക്കാട് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് മുഹമ്മദ് ചെറുട്ടി ഉദ്ഘാടനം ചെയ്തു. കോവിഡ് പരിചരണ കേന്ദ്രത്തിന്റെ പേരിൽ ലക്ഷ കണക്കിന് രൂപ അഴിമതി നടത്തിയതായും ലൈഫ് പദ്ധതി നടത്തിപ്പിൽ അർഹതപ്പെട്ടവരോട് വിവേചനം കാണിച്ചതായും സമര നേതാക്കൾ പറഞ്ഞു.
യു.ഡി.എഫ് ചെയർമാൻ കെ.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് കോങ്ങാട് നിയോജക മണ്ഡലം ചെയർമാൻ യൂസഫ് പാലക്കൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സി.എൻ ശിവദാസൻ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എം.കെ മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് ഹാരിസ്, യു.ഡി.എഫ്. കൺവീനർ മുഹമ്മദ് മുസ്തഫ, രാജി പഴയ കളം, ഹരിദാസ്, വി.സി.ഉസ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.