പാലക്കാട് കുട്ടികളുടെ അശ്ലീല വീഡിയോ കണ്ട റിട്ട. എസ്‌ഐ അറസ്റ്റില്‍; അറസ്റ്റിലായതിനെ തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

New Update

publive-image

Advertisment

പാലക്കാട്: കുട്ടികളുടെ അശ്ലീല വീഡിയോ സോഷ്യല്‍മീഡിയയിലൂടെയും വെബ്‌സൈറ്റുകളിലൂടെയും കണ്ട റിട്ടയേര്‍ഡ് എസ്‌ഐ അറസ്റ്റില്‍. പാലക്കാട് കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരന്‍(60) ആണ് അറസ്റ്റിലായത്. അറസ്റ്റിലായതിനെ തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ പൊലീസ് കസ്റ്റഡിയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നവരുടെയും പ്രചരിപ്പിക്കുന്നവരുടെയും വിവരങ്ങള്‍ സൈബര്‍ ഡോമും ഇന്റര്‍പോളും പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിലാണ് റിട്ട. എസ്‌ഐയും പിടിയിലാകുന്നത്.

കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയില്‍ 59 ഇടങ്ങളിലായി പൊലീസ് പരിശോധന നടത്തി. ഇതില്‍ 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 10 ലാപ്‌ടോടും 10 മൊബൈല്‍ ഫോണും നാല് നെറ്റ് സെറ്ററുകളും പിടികൂടി. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 

NEWS
Advertisment