ഭരണകൂടത്തിൻ്റെ നിസംഗത: യുക്തിവാദിസംഘം അപലപിച്ചു

New Update

publive-image

Advertisment

പാലക്കാട്: ഭരണകൂടത്തിൻ്റെ പിന്തുണയോടെ ആസ്സാമിൽ ന്യൂനപക്ഷങ്ങൾക്ക് എതിരായി നടക്കുന്ന അതിക്രമത്തിൽ യുക്തിവാദിസംഘം അപലപിച്ചു. വെടിയേറ്റ് വീണുകിടക്കുന്ന നിസ്സഹായനായ മനുഷ്യൻ്റെ ശരീരത്ത് ചവിട്ടി മതവിദ്വേഷം തീർക്കുന്ന ഹിന്ദുത്വ തീവ്രവാദശക്തികളെ ഭീകരസംഘടനകളായി പ്രഖ്യാപിച്ചു അമർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഡോ അരുൺ എൻ.എം അധ്യക്ഷത വഹിച്ചു. എം ദയാനന്ദൻ, അവന്തിക, എം സുനിൽകുമാർ ഡോ.ബീന കായലൂർ, ബി.ഹരീഷ് കുമാർ, ടി കെ.ഷീല തുടങ്ങിയവർ സംസാരിച്ചു.

palakkad news
Advertisment