സ്ഥലം മാറ്റം ലഭിച്ച് പോകുന്ന പാലക്കാട് ജില്ലാ ജയില്‍ സൂപ്രണ്ട് കെ. അനില്‍ കുമാറിന് യാത്രയയപ്പ് നൽകി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

Advertisment

പാലക്കാട്: പാലക്കാട് ജില്ലാ ജയിൽ സൂപ്രണ്ട് കെ. അനിൽ കുമാർ സ്ഥലം മാറ്റം ലഭിച്ച് വിയ്യൂർ ജില്ലാ ജയിൽ സൂപ്രണ്ടായി പോകുന്ന വേളയിൽ സഹപ്രവർത്തകരും വിവിധ കാർഷിക, പ്രകൃതി സ്നേഹി സംഘടനകളും ഒത്തുചേർന്ന് സമുചിതമായ സെന്റ് ഓഫ് നൽകി.

മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുമലത മോഹൻ ദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥലം എംഎല്‍എ എ. പ്രഭാകരൻ മുഖ്യാതിഥിയായി പങ്കെടുത്ത് ജീവനക്കാരുടെ സ്നേഹോപഹാരം "ആറൻമുള കണ്ണാടി" അനിൽകുമാറിനു കൈമാറി.

കൂടാതെ കേരള ജൈവ സംരക്ഷണ സമിതി പ്രസിഡന്റ് നാരായണൻ, പ്രകൃതി സംരക്ഷണ സംഘം സെക്രട്ടറി ഷാജി തോമസ്, തൂത തണൽ പരിസ്ഥിതി കൂട്ടായ്മ സാരഥി അച്ചുതാനന്ദൻ, ദയ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ദീപ ജയപ്രകാശ് എന്നിവരും മെമെന്റോ നൽകി.

നവോദയ സ്ക്കൂൾ പ്രിൻസിപ്പാൾ പ്രമീള. കർഷക സംഘം പ്രസിഡന്റ് ജോസ് മാത്യു, കൃഷി ഡെ. ഡയറക്ടർ ആശാനാഥ്, മെഡിക്കൽ ഓഫീസർ ഡോ. ശ്രുതി നമ്പ്യാർ, ജില്ലാ പ്രാബേഷൻ ഓഫീസർ ആനന്ദൻ, എന്നിവർ സംസാരിച്ചു. വിരമിച ജയിൽ ഉദ്യോഗസ്ഥർ, നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ ഡെ. സൂപ്രണ്ട് ദിനേശ് ബാബു സ്വാഗതവും അസി. സുപ്രണ്ട് മിനിമോൾ കൃതജ്ഞതയും പറഞ്ഞു.

തരിശു ഭൂമിയെ പച്ച തുരുത്താക്കുന്ന ശ്രമത്തിൽ സഹായ സഹകരണങ്ങൾ നൽകിയ കൃഷി വകുപ്പിനും മറ്റ് പരിസ്ഥിതി സംഘടനകൾക്കും അനിൽ കുമാർ അകൈതവമായ നന്ദി പ്രകാശിപ്പിച്ചു.

palakkad news
Advertisment