പാലക്കാട് കാണാതായ നാല് ആൺകുട്ടികളെയും കണ്ടെത്തി; സഹായമായത് സിസിടിവി ദൃശ്യങ്ങൾ

New Update

 

Advertisment

publive-image

പാലക്കാട്: പാലക്കാട് കപ്പൂർ പറക്കുളത്ത് നിന്നും കാണാതായ ആൺകുട്ടികളെ കണ്ടെത്തി. ആനക്കര ഹൈസ്‌കൂളിന് സമീപത്ത് അർദ്ധരാത്രി ഒരുമണിയോടെയാണ് നാല് കുട്ടികളെയും കണ്ടെത്തിയത്. ആനക്കര സെന്ററിൽ നിന്ന് ചേകനൂർ റോഡിലേക്ക് കുട്ടികൾ നടന്നു നീങ്ങുന്ന സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിന് ഒടുവിലാണ് കണ്ടെത്തിയത്.

കുട്ടികളെ കാണാതായതിന് പിന്നാലെ തൃത്താല പോലീസും ഷൊർണൂർ ഡിവൈഎസ്പിയും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. വൈകിട്ട് കളിക്കാൻ പോയ കുട്ടികൾ രാത്രിയായിട്ടും തിരിച്ചെത്താതിനെ തുടർന്നായിരുന്നു കുടുംബം പോലീസിൽ വിവരം അറിയിച്ചത്. 9, 12, 14 വയസുള്ള കുട്ടികളാണ് ഇവർ.

NEWS
Advertisment