ഗാന്ധിയൻ സ്മരണകളെ ഭരണകൂടങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അപലപനീയം - എൻസിപി പാലക്കാട് ജില്ലാ പ്രസിഡണ്ട് എ. രാമസ്വാമി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ഗാന്ധിയൻ സ്മരണകളെ ഭരണകൂടങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അപലപനീയമാണെന്ന് എൻസിപി ജില്ലാ പ്രസിഡണ്ട് എ. രാമസ്വാമി. ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിക്കുമെന്നും എ രാമസ്വാമി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്ത് വർഗ്ഗീയ വിദ്വേഷം വ്യാപിക്കുന്ന സാഹചര്യത്തിൽ ഗാന്ധിയൻ മൂല്യങ്ങൾക്ക് പ്രസക്തിയേറുകയാണ്. 'മഹാത്മാവിലേക്ക് മടങ്ങാം മതേതര ഇന്ത്യ വീണ്ടെടുക്കാം' എന്ന മുദ്രാവാക്യമുയർത്തിയാണ് ഗാന്ധി സ്മൃതി യാത്ര നടത്തുന്നത്.

ഗാന്ധി സ്പർശമേറ്റ അകത്തേതറ ശബരി ആശ്രമത്തിൽ നിന്നും യാത്ര ആരംഭിച്ച് അഞ്ച് വിളക്കിൽ സമാപിക്കും. യാത്രയുടെ ഉദ്ഘാടനം മന്ത്രി ശശിന്ദ്രനും സമാപനം സംസ്ഥാന പ്രസിഡണ്ട് പി.സി. ചാക്കോയും ഉദ്ഘാടനം ചെയ്യുമെന്നും എ.രാമസ്വാമി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന നിർവ്വാഹക സമിതി അംഗം ഓട്ടൂർ ഉണ്ണികൃഷ്ണൻ, ജില്ല ജനറൽ സെക്രട്ടറി എം.എം. കബീർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

palakkad news
Advertisment