കേരള കോൺഗ്രസ് എം സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ 'ഗാന്ധിസത്തിന്റെ കാലിക പ്രസക്തി' എന്ന വിഷയത്തില്‍ ഒക്ടോബർ 3ന് സെമിനാറും സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ മഹാത്മാ ഗാന്ധി ക്വിസ് മത്സര വിജയികൾക്ക് ക്യാഷ് അവാർഡും മൊമെന്റോയും നൽകുന്നു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്‌: കേരള കോൺഗ്രസ് എം സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ "ഗാന്ധിസത്തിന്റെ കാലിക പ്രസക്തി" യെ കുറിച്ച് സെമിനാറും സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ മഹാത്മാ ഗാന്ധി ക്വിസ് മത്സര വിജയികൾക്ക് ക്യാഷ് അവാർഡും മൊമെന്റോയും നൽകുന്നു.

ഒക്ടോബർ 3 ഞായറാഴ്ച 3 മണിക്ക് കോട്ടയം കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംസ്കാര വേദി സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്യും.

തോമസ് ചാഴിക്കാടൻ എംപി മുഖ്യപ്രഭാഷണം നിർവഹിക്കും. എംജി യൂണിവേഴ്സിറ്റി ഗാന്ധിയൻ സ്റ്റഡീസ് പ്രൊഫസർ ഡോ. ഹരി ലക്ഷ്മിന്ദ്ര കുമാർ പ്രബന്ധമവതരിപ്പിക്കും. സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ, സണ്ണി തെക്കേടം, ഡോ. ബാബു മൈക്കിൾ, ഡോ. ഫാ. റിഞ്ചു പി കോശി, അഡ്വ മനോജ് മാത്യു, ബാബു ടി ജോൺ, ഡോ. എ. കെ. അപ്പുകുട്ടൻ, ഡോ. സൈജു ഖാലിദ്, എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും.

സംസ്കാരവേദി ആരംഭിക്കുന്ന കലാ ട്രൂപ്പിന്റ ഉത്ഘാടനവും സമ്മേളനത്തിൽ നിർവഹിക്കുന്നതാണെന്നു കൺവീനറും പാലക്കാട് ജില്ലാ പ്രസിഡന്റ്‌ മായ രാജേന്ദ്രൻ കല്ലേപ്പുള്ളി അറിയിച്ചു.

palakkad news
Advertisment