/sathyam/media/post_attachments/CPSAS8o6zC4EcYVtCD9i.jpg)
വാക്കോട് ചിങ്ങത്ത് പറമ്പിൽ, വസന്തകുമാരി-ശശി വൃദ്ധ ദമ്പതികൾക്കായി കരിമ്പ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം നിർവഹിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ മാസ്റ്റർ സംസാരിക്കുന്നു
കരിമ്പ: കരിമ്പ പഞ്ചായത്തില്‍ വാക്കോട് ചിങ്ങത്ത് പറമ്പിൽ, രോഗിയായ വസന്തകുമാരിയും
ഭര്‍ത്താവ് ശശിയും അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്ന വർത്ത ശ്രദ്ധയിൽ പെട്ടപ്പോഴാണ്
കരിമ്പ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തകർ ഇവർക്കൊരു കൊച്ചു വീട് നിർമിച്ചു നൽകാൻ തീരുമാനമെടുത്തത്.
വസന്തകുമാരി കാൻസർ രോഗിയും ശശി വാർദ്ധക്യ സഹജമായ രോഗങ്ങളും അനുഭവിക്കുന്നതിനാൽ രണ്ടുപേർക്കും ജോലിക്ക് പോകാനുമാവില്ല. ടാർപായ കൊണ്ട് കെട്ടിയ കൂരയിൽ വേറെ ആരും കൂട്ടിനില്ല. ഇവരുടെ നിസ്സഹായാവസ്ഥ കണ്ടാണ് പാലിയേറ്റീവ് പ്രവർത്തകർ സുരക്ഷിതമായൊരു പാർപ്പിടം വേഗത്തിൽ നിർമിച്ചു നൽകിയത്.
രോഗ ദുരിതത്താൽ കഷ്ടപ്പെടുന്ന വസന്തകുമാരി അടച്ചുറപ്പുള്ള സ്വന്തമായൊരു വീട് സഫലമായതിന്റെ സമാശ്വാസത്തിലാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ മാസ്റ്റർ താക്കോൽദാനം നടത്തി. പ്രസിഡണ്ട് ആദർശ് കുര്യൻ അധ്യക്ഷനായി. സെക്രട്ടറി സജീവ് ജോർജ്, വാർഡ് മെമ്പർ കെ.കെ.ചന്ദ്രൻ, റവ.ഫാ.തോമസ് തടത്തിൽ, വയറിംഗ് അസോസിയേഷൻ പ്രസിഡണ്ട് അബ്ദുനാസർ എംഎ.ശിവൻ, ബെന്നി അഗസ്റ്റിൻ, ഷാജി,ഉണ്ണികൃഷ്ണൻ ,മിനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.