മലമ്പുഴ പഞ്ചായത്തിലെ 13 ആദിവാസി ഊരുകൾ വൈഫൈയിലേയ്ക്ക്

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴ: മലമ്പുഴ പഞ്ചായത്തിലെ മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാത്ത 13 ആദിവാസി ഊരുകളിൽ ഫൈബർ ഒപ്റ്റിക് കണക്ഷൻ വഴി വൈഫൈ നൽകുന്നു. മൊബൈൽ നെറ്റ്‌വർക്ക് കിട്ടാത്തതു മൂലം ഈ ആദിവാസി കോളനികളിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ നഷ്ടപ്പെടുന്ന സ്ഥിതിയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപി മലമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ ആവശ്യപ്രകാരം ഈ കോളനികൾ സന്ദർശിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും. മലമ്പുഴ നിയോജകമണ്ഡലം സ്ഥാനാർഥിയുമായ കൃഷ്ണ കുമാറിൻറെ ശ്രദ്ധയിൽ ഈ വിഷയം ആദിവാസി കോളനിയിലെ വിദ്യാർത്ഥികൾ കൊണ്ടുവന്നപ്പോഴാണ് ബിഎസ്എൻഎൽ ഉം ആയി ബന്ധപ്പെട്ട് ഡാമിൻറെ അക്കര ഭാഗത്ത് ഫൈബർ ഒപ്റ്റിക് കേബിൾ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചത്.

പ്രധാന റോഡിൽ നിന്നും കോളനികളിലേക്ക് കേബിൾ വലിക്കാനും, വൈഫൈ മോഡം സ്ഥാപിക്കാനും ഉള്ള ചെലവ് ഒരു വ്യക്തി വഹിക്കാൻ തയ്യാറായതോടെ 13 ആദിവാസി ഊരുകളിലും വൈഫൈ കണക്ഷൻ ലഭിക്കാൻ ഇടവന്നിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയൊന്നാം ജന്മദിനത്തോടനുബന്ധിച്ച് സേവാ ഹി സമർപ്പൺ അഭിയാന്റെ ഭാഗമായാണ് ഈ പ്രവർത്തനം ബിജെപി മലമ്പുഴ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്നത്.

ഒക്ടോബർ ഒന്നിന് വെള്ളിയാഴ്ച കാലത്ത് 10 30ന് കേന്ദ്ര വിദേശകാര്യ പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ ആനക്കൽ കോളനിയിൽ വൈഫൈ സ്വിച്ചോൺ കർമം നിർവഹിക്കുന്നു.

ഇതോടുകൂടി പഞ്ചായത്തിലെ മുഴുവൻ ആദിവാസി ഊരുകളിലും വൈഫൈ കണക്ഷൻ ഉള്ള ആദ്യത്തെ പ്രദേശമായി മലമ്പുഴ മാറും.ഭാരതീയ ജനതാ പാർട്ടി മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റി.

palakkad news
Advertisment