New Update
Advertisment
പാലക്കാട്: കേരളത്തിലെ ഏറ്റവും പിന്നോക്ക ജില്ലകളിൽ ഒന്നായ പാലക്കാട് ഐഐടി സ്ഥാപിച്ച നരേന്ദ്ര മോഡി സർക്കാർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എഐഐഎംഎസ്) പാലക്കാട് ആരംഭിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ പാലക്കാട് എഐഐഎംഎസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ അധ്യക്ഷനും പാലക്കാട് നഗരസഭാ വൈസ് ചെയർമാൻ കൂടിയായ അഡ്വ. ഇ കൃഷ്ണദാസ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് നിവേദനം സമർപ്പിച്ചു.
എഐഐഎംഎസ് പാലക്കാട് ആരംഭിക്കുന്ന പക്ഷം ഉടൻ തന്നെ ക്ലാസുകൾ ആരംഭിക്കാൻ സാധിക്കുന്നതാണ്. ഐഐടിയുടെ പ്രവർത്തനമാരംഭിച്ച കഞ്ചിക്കോട് അഹല്യ ക്യാമ്പസിൽ തന്നെ എഐഐഎംഎസ് പ്രവർത്തനം ആരംഭിക്കുവാൻ സാധിക്കുന്നതും ജില്ലയിലെ മുഴുവൻ ആളുകൾക്കും ഉപകാരം ആവുന്നതും ആണ്.