/sathyam/media/post_attachments/OOHcORvl8ooGbzgxCAks.jpg)
പാലക്കാട്: തീവ്രവാദികളുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ശ്രീജിത്തിനെ ഓർത്ത് ഗാന്ധി ജയന്തി ദിനത്തിൽ അദ്ദേഹത്തിൻ്റെ പെരിങ്ങോട്ടുക്കുറിശ്ശി വസതിയിലെ സ്മൃതിമണ്ഡപത്തിൽ യുവജന ക്ഷേമ ബോർഡ് മെമ്പർ ഷെനിൻ മന്ദിരാട്, ബാലസുബ്രമണിയൻ, ജെ. സതീഷ് കുമാർ ആലപ്പുഴ, അഡ്വ:. ജാബിർ ഖാൻ തിരുവനന്തപുരം എന്നിവർ പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചു.
രാജ്യത്തിൻ്റെ കാവൽക്കാരായി ജീവൻ പണയംവെച്ച് നിലകൊള്ളുന്ന ജവാൻമാർ ഉള്ളതുകൊണ്ടാണ് നാം ഓരോരുത്തരും സമാധാനമായി രാജ്യത്ത് കിടന്നുറങ്ങുന്നതെന്ന് ഷെനിൻ മന്ദീരാട് പറഞ്ഞു.