/sathyam/media/post_attachments/K1w7ZczCS8fhOXp0pZrP.jpg)
മലമ്പുഴ: മഹാത്മാ ഗാന്ധിയുടെ 152-ാം ജൻമദിനത്തോടനുബന്ധിച്ച് കോൺഗ്രസ് മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്തക്കാട് ഗാന്ധി സ്തൂപത്തിൽ പുഷ്പാർച്ചനയും തുടർന്ന് ഗാന്ധി സ്‌മൃതി സംഗമവും നടത്തി.
പ്രസ്തുത പരിപാടി ഡിസിസി സെക്രട്ടറി എസ്.കെ അനന്തകൃഷ്ണൻ ഉൽഘാടനം നടത്തി. മലമ്പുഴ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.എം രവീന്ദ്രൻ അധ്യക്ഷതയും നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണൻ, യുഡിഎഫ് ചെയർ മാൻ കോയക്കുട്ടി, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്റട്ടറി വിനോദ് ചെറാട്, ബ്ലോക്ക് ഭാരവാഹികളായ റെജി നെൽസൺ, കെ.കെ സോമി, എം.സി സജീവൻ, എം.ജി സുരേഷ്, കെ.കെ വേലായുധൻ, പി.എസ് ശ്രീകുമാർ, എ ഷിജു, ഉണ്ണി കൃഷ്ണൻ, നാച്ചിമുത്തു സലവ്ദീൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.