/sathyam/media/post_attachments/yiGyO18vANF17hjg4Kie.jpg)
പാലക്കാട്: എഐസിസി അദ്ധ്യക്ഷനും സ്വാതന്ത്ര്യസമരനായകനുമായ മങ്കരയിൽ ചേറ്റൂർ ശങ്കരൻ നായരോട് കോൺഗ്രസിന്റെത് ക്രൂരമായ അവഗണനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
ചേറ്റൂർ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സ്വാതന്ത്ര്യസമര നായകരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പുഷ്പാർച്ചനയ്ക്കെത്തിയത്.
എന്നാൽ ഏക മലയാളി അദ്ധ്യക്ഷനായിട്ടും കോൺഗ്രസ് ചേറ്റൂരിനെ തിരിഞ്ഞു നോക്കിയില്ല. കോൺഗ്രസ് നേതൃത്വം സ്വാതന്ത്ര്യസമര സേനാനിയെ പൂർണമായും തിരസ്ക്കരിച്ചു. ഇത്രയും മഹാനായ സ്വാതന്ത്ര്യസമരനായകനെ എങ്ങനെയാണ് ഇത്രയും അവഗണിക്കാൻ കോൺഗ്രസിന് സാധിക്കുന്നതെന്ന് മനസിലാവുന്നില്ല.
അഴിമതിക്കാരെ വാഴ്ത്തി ദേശീയവാദികളെ ഇകഴ്ത്തുന്ന കോൺഗ്രസ് തകർന്ന് തരിപ്പണമാവും. കോൺഗ്രസിന്റെ കേഡറിസം കടലാസിൽ മാത്രമാണ്. ശങ്കരൻ നായർക്ക് സംസ്ഥാന സർക്കാരും അർഹമായ പ്രാധാന്യം നൽകിയില്ല. അദ്ദേഹത്തിന്റെ ഓർമ്മ എന്നും നിലനിർത്തുന്ന തരത്തിലുള്ള സ്മാരകം സംരക്ഷിക്കാനും അവിടേക്ക് നല്ല വഴി ഒരുക്കാനും സർക്കാർ ഇടപെടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.